Quantcast

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; തെരച്ചിലിനായി നാവിക സേനയും

മൃതദേഹം പുഴയിൽ തള്ളിയെന്നവർത്തിച്ച് പ്രതികൾ

MediaOne Logo

Web Desk

  • Updated:

    21 May 2022 2:15 AM

Published:

21 May 2022 1:18 AM

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; തെരച്ചിലിനായി നാവിക സേനയും
X

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശെരീഫിനെ ഒരുവർഷത്തിലേറെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മൃതദേഹാവശിഷ്ടം കണ്ടെത്താൻ നാവിക സേന എത്തുന്നു. ചാലിയാർ പുഴയിലെ എടവണ്ണ സീതിഹാജി പാലം ഭാഗത്ത് സംഘം തെരച്ചിൽ നടത്തും. കൊച്ചിയിൽ നിന്നുള്ള അഞ്ചംഗ സംഘമാണ് തെരച്ചിലിനെത്തുക.

അത്യാധുനിക സംവിധാനങ്ങളോടെയാകും തെരച്ചിൽ. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസാണ് നാവിക സേനയുടെ സഹായം തേടിയത്. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ്, ഡ്രൈവർ നിഷാദ് എന്നിവരുമായി വെള്ളിയാഴ്ച പൊലീസ് പാലം പരിസരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക്ക് ചാക്ക് വലിച്ചെറിഞ്ഞ ഭാഗം ഷൈബിൻ അഷ്‌റഫ് ചൂണ്ടിക്കാണിച്ചു. പാലത്തിന്റെ മൂന്നാം തൂണിന് സമീപം മൃതദേഹം തള്ളി എന്നാണ് പ്രതികളുടെ മൊഴി. അഗ്‌നിരക്ഷാസേന ചാലിയാർ പുഴയിൽ ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു.

TAGS :

Next Story