ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം സ്‌ട്രോങ് റൂമിലേക്ക് മാറ്റാൻ വൈകിയെന്ന് ആക്ഷേപം
സ്വർണം തിട്ടപ്പെടുത്താനായി സ്‌ട്രോങ് റൂം തുറന്നു പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നുമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു.
Shabarimala
പത്തനംതിട്ട: ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം ആറൻമുളയിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റാൻ വൈകിയെന്ന് ആക്ഷേപം. കഴിഞ്ഞ തീർഥാടന കാലത്ത് ലഭിച്ച 400 പവനിൽ 180 പവൻ മാറ്റാൻ വൈകിയെന്നാണ് ആക്ഷേപം.
ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം കണക്കെടുപ്പ് നടന്ന തിങ്കളാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ടെത്തിക്കുകയായിരുന്നു. നടയടച്ചതിന് ശേഷം ഒരാഴ്ചക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്‌ട്രോങ് റൂമിലെത്തിക്കുന്നതാണ് രീതി.
സ്വർണം തിട്ടപ്പെടുത്താനായി സ്‌ട്രോങ് റൂം തുറന്നു പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നുമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണത്തിൽ കുറവുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്.
Next Story
Adjust Story Font
16