ഷാഡോ പൊലീസ് ചമഞ്ഞ് പെൺകുട്ടികളെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
സഹായിക്കാമെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
തിരുവനന്തപുരം: ഷാഡോ പൊലീസ് ചമഞ്ഞ് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൻ പാലം സ്വദേശി വിഷ്ണു, ലോഡ്ജ് ഉടമ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. പൊലീസ് എന്ന വ്യാജേന പെൺകുട്ടികളെ സഹായിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. പിടിയിലായ വിഷ്ണു കൊലക്കേസ് പ്രതിയാണ്.
പൂജപ്പുര നിർഭയ ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടിപ്പോയ പെൺകുട്ടികളാണ് പീഡിനത്തിനിരയായത്. സഹായിക്കാമെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ലോഡ്ജിൽ നിന്ന് പൊലീസാണ് കുട്ടികളെ കണ്ടെത്തിയത്. അപ്പോഴാണ് പെൺകുട്ടികൾ പീഡനത്തിന് ഇരയായ കാര്യം അറിയുന്നത്. അതിന് ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
Next Story
Adjust Story Font
16