'നന്ദി പിഷാരടീ...ഒപ്പം നിന്നതിന്, വിജയത്തിന് കരുത്ത് പകർന്നതിന്' ഷാഫി പറമ്പിൽ
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് നടൻ രമേശ് പിഷാരടി കോൺഗ്രസിൽ അംഗത്വം എടുക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുകയും ചെയ്തത്.
സിനിമാ താരം രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പിൽ പിഷാരടിക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയത്. ആർജ്ജവത്തോടെ ഒപ്പം നിന്നതിനും നിർണായകമായ ഒരു വിജയത്തിന് കരുത്ത് പകർന്നതിനും നന്ദി അറിയിക്കുന്നു. ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി ആയ ഷാഫി പറമ്പിലിന്റെ പ്രചാരണത്തിന് പിഷാരടി എത്തിയ ചിത്രം ഉൾപ്പടെയായിരുന്നു ഷാഫിയുടെ ഫേസ്ബുക് പോസ്റ്റ്. അവസാന നിമിഷം വരെ പോരാട്ടം മുറുകിയ മത്സരത്തില്‍ 3863 വോട്ടിന്‍റെ ലീഡിനാണ് ഷാഫി പറമ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്. മൂന്നാം തവണയാണ് പാലക്കാട് ഷാഫി പറമ്പിൽ തുടർച്ചയായി വിജയിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് നടൻ രമേശ് പിഷാരടി കോൺഗ്രസിൽ അംഗത്വം എടുക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുകയും ചെയ്തത്. എന്നാൽ
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതോടെ നിരവധി ട്രോളുകളും സൈബർ അക്രമങ്ങളുമാണ് പിഷാരടിയ്ക്ക് നേരിടേണ്ടി വന്നത്. ഈ ഒരവസരത്തിൽ കൂടിയാണ് പിഷാരടിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഷാഫി പറമ്പിലിന്റെ പോസ്റ്റ്.
അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്, ഷാഫി പറമ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രമേഷ് പിഷാരടിക്ക് പിന്തുണയുമായി നടൻ സുബിഷ് സുധിയും രംഗത്തെത്തിയിരുന്നു.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
നന്ദി പിഷാരടി
ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകർന്നതിന്.
അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്.
നന്ദി പിഷാരടി 🙏.
ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത്...
Posted by Shafi Parambil on Friday, May 7, 2021
Adjust Story Font
16