ആക്രമണം കോൺഗ്രസിന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള ജയരാജന്‍റെ 'പൊട്ട ബുദ്ധി കേരളം ചവറ്റുകുട്ടയിലെറിയും; ഷാഫി പറമ്പില്‍
എ.കെ.ജി സെന്‍ററിന് പോലും സുരക്ഷ നൽകുവാൻ കഴിയാത്ത പാർട്ടി സെക്രട്ടറി
പാലക്കാട്: എ.കെ.ജി സെന്‍ററിനു നേരെ നടന്ന ആക്രമണം കോൺഗ്രസിന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള ജയരാജന്‍റെ 'പൊട്ട ബുദ്ധി' എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പൊലീസ് പിടികൂടണം. ഈ കേസന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുതെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.
ഷാഫി പറമ്പിലിന്‍റെ കുറിപ്പ്
ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പൊലീസ് പിടികൂടണം. ഈ കേസ് അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുത് . തിരുവനന്തപുരം സിറ്റിക്കകത്തു പൊലീസിന്റെയും കണ്ണ് തുറന്ന് ഇരിക്കുന്ന സിസി ടിവിയുടെയും മുന്നിൽ ഇത് ചെയ്തയാളെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ, എ.കെ.ജി സെന്‍ററിന് പോലും സുരക്ഷ നൽകുവാൻ കഴിയാത്ത,പാർട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാൻ കഴിയാത്ത,പാർട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയിട്ടവരെ പിടിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന്‍റെ പരാജയം സി.പി.എം പ്രവർത്തകരും വിലയിരുത്തണം. ഇത് കോൺഗ്രസിന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള ജയരാജന്‍റെ 'പൊട്ട ബുദ്ധി' എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയും.
Adjust Story Font
16