Quantcast

'ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ മാപ്പ് പറയണം'; സോളാറിൽ സഭയിൽ അടിയന്തര പ്രമേയം

നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടിയവർ മാപ്പ് പറയണമെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-09-11 10:46:36.0

Published:

11 Sep 2023 9:40 AM GMT

shafi parambil pinarayi vijayan adjournment motion solar rape case kerala niyama sabha
X

തിരുവനന്തപുരം: സോളാർ ഗൂഢാലോചനയിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തില്‍ ചർച്ച. വ്യാജ കത്തുകളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവർ മാപ്പ് പറയണമെന്ന് പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടി. ഇങ്ങനൊയൊക്കെ ഉള്ള ആരോപണം കേൾക്കേണ്ട ആളായിരുന്നോ ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടി ക്ഷമിച്ചാലും പൊതുസമൂഹം ക്രൂരതയ്ക്ക് മാപ്പ് തരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ സൈബർ ലിഞ്ചിങ്ങിന്റെ തുടക്കം സോളാർ കേസിൽ നിന്നാണ്. ഇങ്ങനൊയൊക്കെ ഉള്ള ആരോപണം കേൾക്കേണ്ട ആളായിരുന്നോ ഉമ്മൻ ചാണ്ടി. ഇതൊരു ക്രിമിനൽ ഗൂഡാലോചനയാണ്. ഈ സർക്കാർ അധികാരത്തില്‍ വന്നത് തന്നെ സരിതയുടെ സ്പോൺസർഷിപ്പിലാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്നത് ക്രിമിനൽ ഗൂഢാലോചനയാണ്. സർക്കാരിനെ താഴെയിറക്കാനുള്ള ക്രിമിനൽ ഗൂഡാലോചന. ഇതിന് പിന്നില്‍ നിന്ന് കളിച്ചവരെ പുറത്തു കൊണ്ടുവരണം. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. സിബിഐ വിളിച്ചു വരുത്താനുള്ള വ്യഗ്രത സർക്കാരിന് എന്തിനായിരുന്നു- ഷാഫി പറമ്പില്‍ ചോദിച്ചു.

ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ പേര് വന്നിട്ടില്ലെന്ന് CBI യുടെ കണ്ടെത്തലിൽ ഉണ്ട്. ദല്ലാൾ നന്ദകുമാറിന് ആ പേര് എങ്ങനെ കിട്ടിയതെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ.. ദല്ലാൾ നന്ദകുമാർ എങ്ങനെയാണ് പരാതിക്കാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ ഒന്നാമത്തെ അവതാരമാണ് ദല്ലാൾ നന്ദകുമാർ. അവതാരങ്ങൾക്ക് റോൾ ഇല്ല എന്ന് പറഞ്ഞാണ് ഭരണം തുടങ്ങിയത്. അധികാരമേറ്റ് മൂന്നാം ദിവസം ഒന്നാം നമ്പർ അവതാരം ഓഫീസിൽ എത്തിയെന്നും ഷാഫി കൂട്ടിച്ചേർത്തു.


TAGS :

Next Story