Quantcast

ശബരീനാഥന്റെ അറസ്റ്റ് രേഖ വ്യാജം, മുഖ്യമന്ത്രി ഭീരുവെന്ന് ഷാഫി പറമ്പിൽ

കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കണമെന്ന് പറയുന്നത് എങ്ങനെ അറസ്റ്റിന് കാരണമാകും. കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാനുള്ള ആർജവം ആഭ്യന്തര മന്ത്രിക്കില്ല. അറസ്റ്റിനെ രാഷ്ട്രീയമായി നേരിടാനുള്ള ആർജവം യൂത്ത് കോൺഗ്രസിനും കോൺഗ്രസിനുമുണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2022-07-19 08:03:21.0

Published:

19 July 2022 7:50 AM GMT

ശബരീനാഥന്റെ അറസ്റ്റ് രേഖ വ്യാജം, മുഖ്യമന്ത്രി ഭീരുവെന്ന് ഷാഫി പറമ്പിൽ
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ മു​ൻ എംഎ​ൽഎ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​നെ അറസ്റ്റ് ചെയ്തെന്ന രേഖ വ്യാജമെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഇല്ലാത്ത അറസ്റ്റ് ചൂണ്ടിക്കാട്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. പൊലീസ് സ്റ്റേഷനിൽ നടക്കുന്നത് വ്യാജ രേഖ ചമക്കലാണ്. സാക്ഷിയായി വിളിച്ചു വരുത്തിയയാളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് എങ്ങനെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നതെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

മുഖ്യമന്ത്രിയുടെയും ഇടത് സർക്കാറിന്‍റെയും ഭീരുത്വമാണ് കാണിക്കുന്നത്. കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കണമെന്ന് പറയുന്നത് എങ്ങനെ അറസ്റ്റിന് കാരണമാകും. കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാനുള്ള ആർജവം ആഭ്യന്തര മന്ത്രിക്കില്ല. അറസ്റ്റിനെ രാഷ്ട്രീയമായി നേരിടാനുള്ള ആർജവം യൂത്ത് കോൺഗ്രസിനും കോൺഗ്രസിനുമുണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

വി​മാ​ന​യാ​ത്ര​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ലാണ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ അറസ്റ്റിലായത്. ​ചോ​ദ്യം ചെ​യ്യ​ലി​ന് ശം​ഖു​മു​ഖം അ​സി. ക​മീ​ഷ​ണ​ർ മുമ്പാകെ ഹാ​ജ​രാ​യതിന് പിന്നാലെയാണ് ശ​ബ​രീ​നാ​ഥ​ന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശ​ബ​രീ​നാ​ഥ​ന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരഗണിച്ച തി​രു​വ​ന​ന്ത​പു​രം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറിയിക്കുകയായിരുന്നു.

ശബരിനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകൻ അറസ്റ്റ് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്ത സമയം അടക്കമുള്ള രേഖകൾ ഉടൻ ഹാജരാക്കണമെന്ന് കോടതി അഭിഭാഷകനോട് നിർദേശിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഉടൻ തന്നെ കോടതി പരിഗണിക്കും.

വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത് ശ​ബ​രീ​നാ​ഥ​നാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു ചോ​ദ്യം ചെ​യ്യ​ൽ. ഇ​തി​ന്‍റെ വാ​ട്സ്ആ​പ് സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ​ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​ പോ​യ​ത്.

മു​ഖ്യ​മ​ന്ത്രി ക​ണ്ണൂ​ർ -തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ വ​രു​ന്നു​ണ്ടെ​ന്നും ര​ണ്ടു ​പേ​ർ വി​മാ​ന​ത്തി​ൽ ക​യ​റി ക​രി​ങ്കൊ​ടി കാ​ണി​ച്ചാ​ൽ എ​ന്താ​യാ​ലും വി​മാ​ന​ത്തി​ൽ​ നി​ന്ന് പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ എ​ന്നു​മു​ള്ള സ​ന്ദേ​ശ​മാ​ണ് ശ​ബ​രീ​നാ​ഥ​ന്‍റേ​താ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഈ ​നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

TAGS :

Next Story