Quantcast

കാഫിർ സ്ക്രീൻഷോട്ട്: സത്യം പുറത്തുവന്നു -ഷാഫി പറമ്പിൽ എം.പി

‘തെരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുന്നത് സി.പി.എം രീതി’

MediaOne Logo

Web Desk

  • Published:

    14 Aug 2024 4:15 AM GMT

The fact is that Ajit Kumar was transferred from the charge of RSS; Shafi Parampil, latest news malayalam, അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുത; ഷാഫി പറമ്പിൽ
X

ഷാഫി പറമ്പിൽ 

കോഴിക്കോട്: വടകരയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സത്യം പുറത്തുവന്നുവെന്ന് ഷാഫി പറമ്പിൽ എം.പി. തെരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്നതാണ് സി.പി.എം രീതി.

സ്ക്രീൻഷോട്ട് പ്രമുഖ നേതാക്കൾ തനിക്കെതിരായ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി. എന്തുകൊണ്ടാണ് സി.പി.എം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തത്? വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകൾ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നോ പൊലീസ് കൈകാര്യം ചെയ്യുക. കോടതി ഇടപെടലുണ്ടായിട്ടും സ്ലോമോഷനിലാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്.

സ്ക്രീൻഷോട്ട് തയാറാക്കിയത് യു.ഡി.എഫ് അല്ല എന്ന കാര്യത്തിൽ തുടക്കം മുതൽ വ്യക്തതയുണ്ടായിരുന്നു. വടകരയിലെ ജനങ്ങൾക്കും ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നു. അതിനാൽ തന്നെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജാതിമത വ്യത്യാസമില്ലാതെ ജനം പിന്തുണക്കുകയും വലിയ ഭൂരിപക്ഷത്തിന് ജയിക്കാനായെന്നും ഷാഫി പറമ്പിൽ എം.പി കൂട്ടിച്ചേർത്തു.

വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. 2024 ഏപ്രിൽ 25ന് വൈകീട്ട് മൂന്നിനാണ് 'അമ്പാടിമുക്ക് സഖാക്കൾ' എന്ന പേജിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ 'റെഡ് ബറ്റാലിയൻ' എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഏപ്രിൽ 25 ഉച്ചക്ക് 2.34നാണ് 'റെഡ് ബറ്റാലിയൻ' ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമൽ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോൺ വിശദമായ പരിശോധനക്ക് നൽകിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

TAGS :

Next Story