Quantcast

അഭിമാനത്തോടെ തലയുയർത്തി ജീവിക്കാനുള്ള ആ കുടുംബത്തിന്‍റെ അവകാശത്തിന് വേണ്ടി നിലകൊള്ളും- വിനീത വേണുവിന് പിന്തുണയുമായി ഷാഫി പറമ്പിൽ

വിനീതയും ഭർത്താവും അനുഭവിക്കേണ്ടി വന്നതൊന്നും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    31 May 2021 11:57 AM GMT

അഭിമാനത്തോടെ തലയുയർത്തി ജീവിക്കാനുള്ള ആ കുടുംബത്തിന്‍റെ അവകാശത്തിന് വേണ്ടി നിലകൊള്ളും- വിനീത വേണുവിന് പിന്തുണയുമായി ഷാഫി പറമ്പിൽ
X

പൊലീസിൽ നിന്നും ഭരണകൂടത്തിൽ നിന്നും സിപിഎം പ്രവർത്തകരാലും താനും കുടുംബവും അഞ്ചു വർഷമായി വേട്ടയാടി കൊണ്ടിരിക്കുന്ന അനുഭവങ്ങൾ പങ്കിട്ടു രംഗത്തു വന്ന മാധ്യമ പ്രവർത്തക വിനീത വേണുവിനും കുടുംബത്തിനും പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ഷാഫി പറമ്പിൽ. വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വധഭീഷണി മുതൽ നിയമവിരുദ്ധ സ്ഥലംമാറ്റങ്ങൾ വരെ വിനീതയും ഭർത്താവും അനുഭവിക്കേണ്ടി വന്നതൊന്നും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

ഒറ്റവെട്ടിന് തീർത്തോളൂ എന്ന് പറയേണ്ട ഗതികേടിലേക്ക് നിങ്ങളെ തള്ളിവിട്ടവരുടെ ശിരസാണ് കുനിയേണ്ടത്- ഷാഫി കൂട്ടിചേർത്തു.

കഴിഞ്ഞ ദിവസമാണ് പൊലീസുകാരനായ തന്‍റെ ഭർത്താവിനും തനിക്കും നേരെ സിപിഎം നടത്തിവരുന്ന വേട്ടയാടലുകളെ കുറിച്ച് വിനീത വേണു രംഗത്ത് വന്നത്.

അഞ്ച് വർഷത്തിനിടെ ഏഴു തവണ ഭർത്താവിന് സ്ഥലം മാറ്റം, കൊടും ക്രമിനലായ ആകാശ് തില്ലങ്കേരിയുടെ വക വധഭീഷണി, പരാതി നൽകുമ്പോൾ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള പരിഹാസം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വിനീതയുടെ കുറിപ്പ്. 'ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ കുഞ്ഞുങ്ങളെയുമായി കവലയിൽ വന്ന് നിൽക്കാം... ഒറ്റ വെട്ടിന് ഞങ്ങളെ കൊന്നോളൂ...' എന്നും വിനീത പറയുന്നു. ഏറ്റവും ഒടുവിൽ ഭർത്താവിന് നേരെ സദാചാര പോലീസിങ്ങും സോഷ്യൽ മീഡിയ വഴി അപവാദ പ്രചരണവുമുണ്ടായ പശ്ചാത്തലത്തിലാണ് വിനീത ഫേസ്ബുക്കിലൂടെ താനും കുടുംബവും നേരിട്ട അനുഭവങ്ങൾ തുറന്നെഴുതിയത്.

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

സദാചാര പോലീസിംഗ് മുതൽ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയുടെ ഭീഷണി വരെ, ഇടത് അനുകൂല പോലീസ് ഉദ്ദ്യോഗസ്ഥരുടെ whatsapp ഗ്രൂപ്പുകളിലെ വധഭീഷണി തൊട്ട് നിയമവിരുദ്ധ ട്രാൻസ്ഫറുകളുടെ ഘോഷായാത്ര, എടുക്കുന്ന തൊഴിലിനെ സംബന്ധിച്ചും നവമാധ്യമങ്ങളില്‍ ആക്ഷേപവർഷവും പരിഹാസവും സ്വഭാവഹത്യയും.രാഷ്ട്രീയ പ്രേരിതമായി വാദിയെ പ്രതിയാക്കുന്ന അന്വേഷണ പ്രഹസനങ്ങള്‍, അപമാനിക്കല്‍, വേട്ടയാടലുകള്‍.. മാധ്യമ പ്രവർത്തക വിനീത വേണുവും ഭര്‍ത്താവും അനുഭവിക്കേണ്ടി വന്നതൊന്നും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല .

ഒറ്റ വെട്ടിന് തീർത്തോളു എന്ന് പറയേണ്ട ഗതികേടിലേക്ക് നിങ്ങളെ തള്ളി വിട്ടവരുടെ ശിരസ്സാണ് കുനിയേണ്ടത്.

അഭിമാനത്തോടെ തല ഉയർത്തി അദ്ധ്വാനിച്ച് ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള ഈ കുടുംബത്തിന്റെ അവകാശത്തിന് വേണ്ടി നിലകൊള്ളും .

TAGS :

Next Story