ഷാറൂഖ് സെയ്‌ഫിയെ കാണാനില്ല, കേരളത്തിൽ പോയിട്ടില്ല; പരാതിയുമായി പിതാവ് | Sharuq Saifi Missing Case Kerala_Latest Malayalam News

ഷാറൂഖ് സെയ്‌ഫിയെ കാണാനില്ല, കേരളത്തിൽ പോയിട്ടില്ല; പരാതിയുമായി പിതാവ്

ഷാരൂഖ് സെയ്‌ഫിയുടെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തിവരികയാണ്

MediaOne Logo

Web Desk

  • Updated:

    4 April 2023 11:26 AM

Published:

4 April 2023 10:02 AM

elathur_train fire
X

ഡൽഹി: നോയിഡ സ്വദേശി ഷാറൂഖ് സെയ്‌ഫിയെ കാൺമാനില്ലെന്ന് പിതാവ് മീഡിയവണിനോട്. മാർച്ച് 31 മുതൽ ഷാറൂഖിയെ കാണാനില്ലെന്നാണ് പിതാവ് ഫക്രുദ്ദീൻ സെയ്‌ഫിയുടെ പരാതി. ഷാറൂഖ് സെയ്‌ഫി കേരളത്തിൽ പോയിട്ടില്ലെന്നും തന്റെ മകന് നന്നായി ഇംഗ്ളീഷ് അറിയില്ലെന്നും ഫക്രുദ്ദീൻ സെയ്‌ഫി പറയുന്നു. ഏപ്രിൽ രണ്ടിന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു.

ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു കാർപെന്റർ ആണ് എലത്തൂരിലെ ട്രെയിൻ തീവെപ്പ് സംഭവത്തിലെ പ്രതിയെന്ന രീതിയിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഷാരൂഖ് സെയ്‌ഫിയുടെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തിവരികയാണ്.

ഏപ്രിൽ രണ്ടിന് മകനെ കാണാനില്ലെന്ന പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയിരുന്നില്ലെന്നാണ് പിതാവ് പറയുന്നത്. ഇന്ന് രാവിലെ മുതലാണ് ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു. മകനെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് വന്നതെന്നാണ് കരുതിയതെങ്കിലും പിന്നീടാണ് എലത്തൂരിലെ തീപിടിത്തവുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷണമെന്ന് മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തന്റെ മകന്റെ ചിത്രമാണെങ്കിലും അവൻ തെക്കേ ഇന്ത്യയിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് പിതാവിന്റെ വാദം.

അതേസമയം, എലത്തൂർ ട്രയിൻ തീവെപ്പ് കേസിൽ അന്വേഷണ സംഘത്തിന്റെ യോഗം കോഴിക്കോട് ചേർന്നു. എഡിജിപി എം.ആർ.അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ആർപിഎഫ് ഐജി ഈശ്വരറാവുവും യോഗത്തിൽ പങ്കെടുത്തു. അന്വേഷണം ഊർജിതമാണെന്ന് യോഗത്തിന് ശേഷം എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു

TAGS :

Next Story