Quantcast

എൽജെഡിയിൽ പോര് മുറുകുന്നു; യഥാർത്ഥ വിഭാഗം തങ്ങളാണെന്ന് അവകാശപ്പെട്ട് ഷേക് പി ഹാരിസ് വിഭാഗം

ഇല്ലാത്ത അധികാരം ഉപയോഗിച്ചായിരുന്നു 48 മണിക്കൂറിനുള്ളിൽ മറുപടി നൽകാനുള്ള നോട്ടീസ് പാർട്ടി നൽകിയത്. പാർട്ടിയിലെ ജനാധിപത്യ പുനഃസ്ഥാപനത്തിനാണ് പോരാട്ടം. പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെയും പിന്തുണ ഞങ്ങൾക്കാണ്.

MediaOne Logo

Web Desk

  • Published:

    23 Nov 2021 7:46 AM GMT

എൽജെഡിയിൽ പോര് മുറുകുന്നു; യഥാർത്ഥ വിഭാഗം തങ്ങളാണെന്ന് അവകാശപ്പെട്ട് ഷേക് പി ഹാരിസ് വിഭാഗം
X

എൽജെഡിയിൽ ശ്രേയാംസ് കുമാർ-ഷേക് പി ഹാരിസ് വിഭാഗങ്ങൾ തമ്മിലുള്ള പോര് മുറുകുന്നു. യഥാർത്ഥ എൽജെഡി തങ്ങളാണെന്ന് കാട്ടി എൽഡിഎഫിനും സിപിഎം, സിപിഐ നേതൃത്വത്തിനും കത്ത് നൽകിയെന്നും ഹാരിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി, മറുപടി പോസിറ്റീവായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇല്ലാത്ത അധികാരം ഉപയോഗിച്ചായിരുന്നു 48 മണിക്കൂറിനുള്ളിൽ മറുപടി നൽകാനുള്ള നോട്ടീസ് പാർട്ടി നൽകിയത്. പാർട്ടിയിലെ ജനാധിപത്യ പുനഃസ്ഥാപനത്തിനാണ് പോരാട്ടം. പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെയും പിന്തുണ ഞങ്ങൾക്കാണ്. ജെഡിഎസിലേക്ക് പോവില്ല, യുഡിഎഫിലേക്കുമില്ല. ശ്രേയാംസ് രാജിവെക്കാത്ത സാഹചര്യത്തിൽ വീണ്ടും സ്റ്റേറ്റ് കൗൺസിൽ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story