'ആ നിലക്കാണ് ഹമാസിനെ വിമർശിച്ചത്'; നിലപാടിലുറച്ച് കെ.കെ ശൈലജ
ഫലസ്തീൻ വിഷയത്തിൽ താൻ പാർട്ടി നിലപാടിനൊപ്പമാണെന്നും ശൈലജ ടീച്ചർ വിശദീകരിച്ചു.
കെ.കെ ശൈലജ
കോഴിക്കോട്: ഹമാസിനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. ഫലസ്തീൻ വിഷയത്തിൽ പാർട്ടി നിലപാട് തന്നെയാണ് തനിക്കുള്ളത്. ഫലസ്തീന് ഒപ്പം തന്നെയാണ്. എന്നാൽ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കില്ല. ആ നിലക്കാണ് ഹമാസിനെ വിമർശിച്ചത്. ആ വിമർശനം തനിക്ക് ഇപ്പോഴും ഉണ്ടെന്നും ശൈലജ പറഞ്ഞു.
ഹമാസ് പോരാളികളെ ഭീകരർ എന്നു വിശേഷിപ്പിച്ച ശൈലജ ടീച്ചറുടെ പോസ്റ്റിനെതിരെ നേരത്തെ വലിയ വിമർശനമുയർന്നിരുന്നു. ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം 1948 മുതൽ ഫലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും പിന്നീട് വിശദീകരിച്ചു.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജും ഫലസ്തീന്റെ ഭാഗത്തുനിന്നുള്ള ഏത് ചെറുത്തുനിൽപ്പും ന്യായമാണെന്നും അടിച്ചമർത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട ഒരു ജനതയെ ഒരു കാരണവശാലും കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നുമായിരുന്നു ഇരുവരുടെയും നിലപാട്. ഇതിനോട് വിയോജിച്ചുകൊണ്ടാണ് ഹമാസിനെതിനെതിരായ നിലപാടിൽ മാറ്റമില്ലെന്ന് ശൈലജ ടീച്ചർ വ്യക്തമാക്കിയിരിക്കുന്നത്.
Adjust Story Font
16