Quantcast

'പരിക്കേറ്റവരെ എന്റെ ഓട്ടോയിലാണ് കൊണ്ടുപോയത്; ആശുപത്രിയിലെത്തിയപ്പോഴാണ് പെങ്ങളെ മോളെ കുട്ടിയാണെന്നറിഞ്ഞത്'- ഞെട്ടൽ മാറാതെ ഷംസുദ്ദീൻ

പെങ്ങളുടെ മകളും അവരുടെ മൂന്ന് മക്കളും അടക്കം 11 പേരെയാണ് ഷംസുദ്ദീൻ സ്വന്തം കുടുംബത്തിൽനിന്ന് നഷ്ടമായത്.

MediaOne Logo

Web Desk

  • Published:

    8 May 2023 5:37 AM GMT

Shamsudheen auto driver thanur video
X

താനൂർ: ബോട്ടപകടത്തിൽ മരിച്ച സ്വന്തം ബന്ധുക്കളെ കണ്ട ഞെട്ടൽ മാറാതെ ഓട്ടോ ഡ്രൈവറായ ഷംസുദ്ദീൻ. രക്ഷാപ്രവർത്തനത്തിനാണ് ഷംസുദ്ദീൻ അപകടസ്ഥലത്തെത്തിയത്. രണ്ട് കുട്ടികളെ സ്വന്തം ഓട്ടോയിലാണ് ഷംസുദ്ദീൻ ആശുപത്രിയിലെത്തിച്ചത്. നമ്മുടെ കുട്ടികളും അവിടെയുണ്ടെന്ന് പിതാവ് വിളിച്ചുപറഞ്ഞപ്പോഴാണ് ഷംസുദ്ദീൻ പരിക്കേറ്റവരുടെ മുഖം ശ്രദ്ധിച്ചത്. സ്വന്തം പെങ്ങളുടെ മകളുടെ കുട്ടികളാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ഷംസുദ്ദീൻ മീഡിയവണിനോട് പറഞ്ഞു.

പെങ്ങളുടെ മകളും അവരുടെ മൂന്ന് മക്കളും അടക്കം 11 പേരെയാണ് ഷംസുദ്ദീൻ സ്വന്തം കുടുംബത്തിൽനിന്ന് നഷ്ടമായത്. മരിച്ചത് സ്വന്തം ബന്ധുക്കളാണെന്ന് തിരച്ചറിഞ്ഞതോടെ പിന്നെ താങ്ങാൻ കഴിയാത്ത സ്ഥിതിയായെന്നും ഷംസുദ്ദീൻ പറഞ്ഞു.

22 പേരാണ് താനൂർ പൂരപ്പുഴയിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലെത്തി. ബോട്ടിൽ കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. ഇപ്പോൾ പൊതുദർശനം നടന്നുകൊണ്ടിരിക്കുകയാണ്.

TAGS :

Next Story