ബഹുജനങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മാർഗനിർദേശങ്ങൾ വേണം; തെറ്റുകൾ മനസിലാക്കി പരിഹരിക്കണം-നിർദേശങ്ങളുമായി ഷെയ്ൻ നിഗം
കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഷെയ്ൻ സുരക്ഷാ നിർദേശങ്ങളുമായി രംഗത്തെത്തിയത്.
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തെറ്റുകൾ മനസിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തണമെന്ന് നടൻ ഷെയ്ൻ നിഗം. ബഹുജനങ്ങൾ പങ്കെടുക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദേശങ്ങൾ ഏർപ്പെടുത്തിയാൽ നന്നാവുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം, വ്യത്യസ്ത ഭാഗങ്ങളിൽ സി.സി.ടി.വി നിർബന്ധമായും ഘടിപ്പിക്കണം, ഗെയ്റ്റ് മുതൽ സെക്യൂരിറ്റി അടക്കമുള്ളവർ സുരക്ഷാ പരിശോധനകൾ നടത്തണം, കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഡോക്ടർ, നഴ്സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഷെയ്ൻ മുന്നോട്ടുവെക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വീഴ്ചകളിൽ നിന്ന് നമ്മൾ തെറ്റുകൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് നമുക്ക് തെറ്റുകൾ തിരുത്തി പോകേണ്ടതുണ്ട്. ആയതിനാൽ ഇത്തരത്തിലുള്ള ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും, ചില നിർദ്ദശങ്ങളാണ് ചുവടെ...
1. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.
2. വ്യത്യസ്ത ഭാഗങ്ങളിൽ സിസിടിവി നിർബന്ധമായും ഘടിപ്പിക്കണം.
3. സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതൽ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തണം.
4. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു ഡോക്ടർ , നഴ്സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തുക.
സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ...
Adjust Story Font
16