Quantcast

പ്രവർത്തനമേഖല ഇനി കേരളമെന്ന് വ്യക്തമാക്കി തരൂർ; കോൺഗ്രസിൽ വൻ പൊട്ടിത്തെറികൾക്ക് സാധ്യത

ഉമ്മൻചാണ്ടിയുടെ പിന്തുണയോടെ നടക്കുന്ന നീക്കത്തെ ചെറുക്കാൻ വി.ഡി സതീശൻ രംഗത്തെത്തിയേക്കും

MediaOne Logo

Web Desk

  • Published:

    10 Jan 2023 12:44 AM GMT

Shashi tharoor welcomes supreme court verdict
X

shashi tharoor

തിരുവനന്തപുരം: പ്രവർത്തനമേഖല ഇനി കേരളമാണെന്ന് ശശി തരൂർ വ്യക്തമാക്കിയതോടെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾക്ക് സാധ്യത. ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ തരൂർ നടത്തുന്ന നീക്കത്തെ ചെറുത്ത് തോൽപ്പിക്കാൻ വി.ഡി സതീശനടക്കമുള്ളവർ ശക്തമായി രംഗത്ത് വന്നേക്കും. എന്നാൽ എൻഎസ്എസിന്റെയും ഓർത്തഡോക്‌സ് സഭയുടേയും പിന്തുണ തരൂരിന് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ട് . സമാന്തര പ്രവർത്തനമല്ല താൻ നടത്തുന്നതെന്ന് ശശി തരൂർ പലതവണ വ്യക്തമാക്കിയെങ്കിലും കേരളത്തിൽ ചുവടുറപ്പിക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. എൻഎസ്എസിന് പിന്നാലെ ഓർത്തഡോക്‌സ് സഭയും പിന്തണ പ്രഖ്യാപിച്ചതോടെ തരൂർ കൂടുതൽ കരുത്തനായിരിക്കുയാണ്.

ഇതോടെ കോൺഗ്രസിൽ തരൂരിനെതിരെയുള്ള നീക്കവും സജീവമാകുകയാണ്. കെ.സി വേണുഗോപാലും വി.ഡി സതീശനും തരൂരിനെതിരെയുള്ള കരുക്കൾ നീക്കി തുടങ്ങിയെങ്കിലും രമേശ് ചെന്നിത്തല ഇപ്പോഴും കടുന്ന നിലപാടുകളിലേക്ക് കടന്നിട്ടില്ല. എൻഎസ്എസുമായുള്ള തർക്കം ചെന്നിത്തലയെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചാൽ തരൂരിന് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും. പാർട്ടിക്കുള്ളിൽ അണികളുടെ പിന്തുണ വളർത്തിയെടുക്കാൻ തരൂരിന് സാധിച്ചിട്ടുണ്ട്. മതമേലധ്യക്ഷമാരുടെപിന്തുണ കൂടിയായതോടെയാണ് നിയമസഭയിലേക്ക് ഇറങ്ങാനുള്ള തീരുമാനം തരൂർ പരസ്യമാക്കിയത്.

എന്നാൽ നേതാക്കളെ മെരുക്കിയെടുക്കാൻ സാധിക്കാത്താണ് വെല്ലുവിളി. ഉമ്മൻ ചാണ്ടിയുടെ പിന്തുണ ലഭിക്കുന്നതാണ് തരൂരിന് ഏക ആശ്വാസം. തരൂർ ശക്തനായതോടെ കോൺഗ്രസിൽ വലിയ പൊട്ടിതെറികൾ ഇനി ഉണ്ടായേക്കാം. നേതാക്കളുടെ നിലപാടുകൾ വരും ദിവസങ്ങളിൽ നിർണ്ണായകമാകും.

TAGS :

Next Story