കെ റെയിലിനെതിരെ യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി; ശശി തരൂർ ഒപ്പുവെച്ചില്ല
18 എംപിമാരാണ് യുഡിഎഫ് പക്ഷത്ത് നിന്ന് നിവേദനത്തിൽ ഒപ്പുവെച്ചത്. നിവേദനം നൽകിയ എംപിമാരുമായി നാളെ റേയിൽവേ മന്ത്രി അശ്വിനി കുമാർ കൂടിക്കാഴ്ച നടത്തും.
കെ റെയിലിന്റെ നിർദിഷ്ട സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി. ശശി തരൂർ നിവേദനത്തിൽ ഒപ്പുവെച്ചില്ല. 18 എംപിമാരാണ് യുഡിഎഫ് പക്ഷത്ത് നിന്ന് നിവേദനത്തിൽ ഒപ്പുവെച്ചത്. നിവേദനം നൽകിയ എംപിമാരുമായി നാളെ റേയിൽവേ മന്ത്രി അശ്വിനി കുമാർ കൂടിക്കാഴ്ച നടത്തും.
പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് നിവദേനം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെക്കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും നിവേദനത്തിൽ പറയുന്നു. പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്.
അതേസമയം വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. അതിനാലാണ് അദ്ദേഹം നിവേദനത്തിൽ ഒപ്പിടാതിരുന്നത്.
Next Story
Adjust Story Font
16