അപ്രഖ്യാപിത വിലക്കിനിടെ ശശി തരൂരിന്റെ മലബാറിലെ പരിപാടികൾക്ക് ഇന്ന് തുടക്കം
തരൂരിനെ വിലക്കിയില്ലെന്ന് കെ.പി. സി.സി പ്രസിഡന്റ് കെ.സുധാരൻ
കോഴിക്കോട്: പാർട്ടിയുടെ അപ്രഖ്യാപിത വിലക്കിനിടെ ശശി തരൂരിന്റെ മലബാറിലെ പരിപാടികൾക്ക് ഇന്ന് തുടക്കം. രാവിലെ എം.ടി വാസുദേവൻ നായരെ കാണുന്ന തരൂർ യൂത്ത് കോൺഗ്രസ് പിന്മാറിയ സെമിനാറിലടക്കം പങ്കെടുക്കും. 22നും 23 നും മലപ്പുറം കണ്ണൂർ ജില്ലകളിലും തരൂർ പര്യടനം നടത്തും. തരൂരിനെ വിലക്കിയില്ലെന്ന് കെ.പി. സി.സി പ്രസിഡന്റ് കെ.സുധാരൻ പറഞ്ഞു.
കോൺഗ്രസിന്റെയോ പോഷക സംഘടനകളുടെയോ പരിപാടികളൊന്നുമില്ലെങ്കിലും ശശി തരൂർ ഇനിയുടെ നാലു ദിവസം മലബാറിൽ ജില്ലകളിൽ സജീവമായിരിക്കും. രാവിലെ എം.ടി വാസുദേവൻ നായരെ തരൂർ വീട്ടിൽ ചെന്ന് കാണും. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറാണ് ആദ്യ പരിപാടി. മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി ഉണ്ണികൃഷ്ണനെയും എൽ.ജെ.ഡി നേതാവ് എം.വി ശ്രേയംസ് കുമാറിനെയും സന്ദർശിക്കുന്ന തരൂർ യൂത്ത് കോണ്‍ഗ്രസ് പിന്മാറി ജവഹർ യൂത്ത് ഫൗണ്ടേഷൻ സംഘാടനം ഏറ്റെടുത്ത സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന സെമിനാറിലും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ നടത്തുന്ന പരിപാടിയിലും പങ്കെടുക്കും. 22ന് പാണക്കാട് വെച്ച് ലീഗ് നേതാക്കളെ കാണും.
തുടർന്ന് മലപ്പുറത്തെ പരിപാടികൾ പങ്കെടുക്കും. 23 നാണ് കണ്ണൂരിലെ പരിപാടികൾ. എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് തരൂരിന്റെ മലബാർ പര്യടനം. ഇതിനിടെ ശശി തരൂരിനെ വിലക്കിയെന്ന റിപ്പോർട്ട് നിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് രംഗത്തെത്തി. കേരളത്തിൽ എവിടെയും തരൂരിന് രാഷ്ട്രീയപരിപാടി നൽകുന്നതില് കെ.പി.സി.സി നേതൃത്വം പൂർണമനസോടെ തയാറാണെന്നും സുധാകരൻ വിശദീകരിക്കുന്നു.
Adjust Story Font
16