Quantcast

പ്രതിഷേധത്തിനിടെ സ്പീക്കര്‍ക്കു വേണ്ടി ശത്രു സംഹാരാർച്ചന നടത്തി കരയോഗം പ്രസിഡന്‍റ്

കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്‍റെ പ്രസിഡന്‍റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-08-02 07:12:38.0

Published:

2 Aug 2023 5:40 AM GMT

shathrusamhara pooja
X

ശത്രു സംഹാരാര്‍ച്ചന നടത്തിയതിന്‍റെ രസീത്

കോട്ടയം: സ്പീക്കർ എ.എൻ ഷംസീറിന് വേണ്ടി ക്ഷേത്രത്തിൽ ശത്രു സംഹാരാർച്ചന. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്‍റെ പ്രസിഡന്‍റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്.

എൻ.എസ്.എസ് സ്പീക്കർക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടയാണ് ഷംസീറിനെ അനുകൂലിച്ചുള്ള പൂജ. കെ.പി ഗണേഷ് കുമാർ എം.എൽ.എ പ്രസിഡന്‍റായ പത്തനാപുരം താലൂക്ക് യൂണിയന് കീഴിലെ കരയോഗം പ്രസിഡന്‍റാണ് ജോബ്.കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തിയാണ് ഇദ്ദേഹം ശത്രുസംഹാര പൂജ നടത്തിയത്. സമുദായവും രാഷ്ട്രീയവും വേറെയാണെന്ന് അഞ്ചല്‍ ജോബ് പ്രതികരിച്ചു. ഇത് മനസിലാക്കിയാണ് താന്‍ ഷംസീറിനായി പൂജ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഷംസീറിനെതിരെ നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായി എൻ.എസ്.എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി വിശ്വാസികൾ വീടുകൾക്ക് അടുത്തുള്ള ഗണപതി ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താനാണ് എൻ.എൻ.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. തലസ്ഥാനത്ത് നാമ ജപ ഘോഷയാത്രയും നടത്തും.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്‍റെ മാതൃകയിലാണ് നാമ ജപ ഘോഷയാത്ര നടത്തുന്നത്. ഇതിന്‍റെ പേരില്‍ മതവിദ്വേഷജനകമായി യാതൊരു നടപടിയും ഉണ്ടാകരുതെന്നും എൻ.എൻ.എസ് ജനറല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.



എറണാകുളം കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ വിവാദപ്രസംഗം. മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘‘നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമാണ്. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്? വിമാനം കണ്ടു പിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോൾ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം.’ എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്.



TAGS :

Next Story