ഗർഭാശയ മുഴ നീക്കം ചെയ്യാൻ ഏഴ് തവണ ശസ്ത്രക്രിയ നടത്തിയ ഷീബക്ക് ആശ്വാസം
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഷീബക്ക് സൗജന്യ ചികിത്സ നൽകും
കൊല്ലം: ഗർഭാശയ മുഴ നീക്കം ചെയ്യാൻ ഏഴ് തവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ കൊല്ലം പത്തനാപുരം സ്വദേശി ഷീബയ്ക്ക് ആശ്വാസം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഷീബക്ക് സൗജന്യ ചികിത്സ നൽകും. വിഷയത്തിൽ ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ഫലപ്രദമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു.
ഗർഭാശയത്തിലെ മുഴനീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ഒരു തവണയും മൂന്ന് സർക്കാർ ആശുപത്രികളിലായി ആറ് തവണയുമാണ് ഷീബയ്ക്ക് ശസ്ത്രക്രിയ നടത്തിയത് . ഗർഭാശയത്തിൽ പഴുപ്പ് നിറഞ്ഞ് ദുരിതമനുഭവിക്കുന്ന ഷീബയുടെ അവസ്ഥ കെ. ബി ഗണേഷ് കുമാർ എം. എൽ. എ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷിബയ്ക്ക് സഹായമെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഷീബയ്ക്ക് സൗജന്യ ചികിത്സ നൽകാമെന്ന് ഇന്നലെ രാത്രിയോടെ ആശുപത്രി അധികൃതർ എം.എൽ.എയെ അറിയിച്ചു. ഷിബയുമായി സംസാരിച്ചതിന് പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ അറിയിച്ചെങ്കിലും തന്നെ ഇതു വരെ ആരും വിളിച്ചിട്ടില്ലെന്ന് ഷിബ പറഞ്ഞു. എന്നാൽ ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ഫലപ്രദമാണെന്നാണ് സി .പി .എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദം.
Adjust Story Font
16