'അനിയത്തി വീടിന്റെ മുകളിൽ നിന്ന് വീണത് 2017ൽ, പിന്നീട് വീൽചെയറിലായി, ഇന്ന് സിവിൽ സർവീസ് ക്ലിയർ ചെയ്തിരിക്കുന്നു'- ഷെറിൻ ഷഹാനയുടെ സഹോദരിയുടെ കുറിപ്പ് പങ്കുവെച്ച് മന്ത്രി വി.ശിവൻകുട്ടി
'വീൽചെയറിലെത്തി പരീക്ഷ എഴുതിയ ഷെറിന്റെ ജീവിതകഥ നിരവധി പേർക്ക് പ്രചോദനം ആകുമെന്ന് തീർച്ച'
സിവിൽ സർവീസ് പരീക്ഷയിൽ 913ആം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് വയനാട് കമ്പളക്കാട് സ്വദേശിനി ഷെറിൻ ഷഹാന. 2017ൽ വീടിന്റെ ടെറസിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഷെറിൻ വീൽ ചെയറിലിരുന്നാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ഇപ്പോള്‍ ഷെറിൻ ഷഹാനയുടെ സഹോദരി ജാലിഷാ ഉസ്മാന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.
ഞാൻ ഒരു കുറിപ്പ് പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. സിവിൽ സർവീസ് പരീക്ഷയിൽ 913 ആം റാങ്കുകാരി ഷെറിൻ ഷഹാനയെ കുറിച്ചുള്ള സഹോദരി ജാലിഷ ഉസ്മാന്റെ കുറിപ്പാണത്. വീൽചെയറിലെത്തി പരീക്ഷ എഴുതിയ ഷെറിന്റെ ജീവിതകഥ നിരവധി പേർക്ക് പ്രചോദനം ആകുമെന്ന് തീർച്ചയാണെന്ന് മന്ത്രി പ്രതികരിച്ചു.
''എന്റെ ചെറിയ അനിയത്തി വീടിന്റെ മുളളിൽ നിന്ന് വീണ്ത് 2017 ലാണ്. റിസൾടറ്റ് കിട്ടിയത് ക്വാഡ്രാപ്ലീജിയ ആയിട്ടാണ്. ആള് വീൽ ചെയറിലായി. തുടർന്ന് ബെഡ്സോറുകൾ, പൊള്ളലുകൾ, വീഴ്ചകൾ ഒരുപാട് കഷ്ട്ടപ്പെട്ടു, നമ്മളൊരു മുഴു കടലിൽ ആയിരുന്നെന്ന് വേണം ചുരുക്കി പറയാൻ. പറഞ്ഞു വന്നത് ആള് ഇന്ന് സിവിൽ സർവീസ് ക്ലിയർ ചെയ്തു. എല്ലാവര്ക്കും നന്ദി. ഒരുപാട് സ്‌നേഹം. നിങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഒന്നും ഒന്നും ഉണ്ടാവില്ലായിരുന്നു''- ജാലിഷ ഫേസ്ബുക്കിൽ കുറിച്ചു.
സഹോദരിയുടെ കുറിപ്പ്
ഷെറിൻ, എന്റെ ചെറിയ അനിയത്തി വീടിന്റെ മുളളിൽ നിന്ന് വീണ്ത് 2017 ലാണ്. റിസൾടറ്റ് കിട്ടിയത് ക്വാഡ്രാപ്ലീജിയ ആയിട്ടാണ്. ആള് വീൽ ചെയറിലായി. തുടർന്ന് ബെഡ്സോറുകൾ, പൊള്ളലുകൾ, വീഴ്ചകൾ ഒരുപാട് കഷ്ട്ടപ്പെട്ടു, ഞങ്ങള് പെൺകുട്ടികളെ തനിച്ചാക്കി 2015ൽ ഉപ്പച്ചി യാത്ര ആയത് കൊണ്ട് കാര്യങ്ങൾ അത്രയ്ക്ക് രസം ഉണ്ടായിരുന്നില്ല. പട്ടിണിക്കൊക്കെ ആശ്വാസം കിട്ടിയത് എനിയ്ക്ക് ജോലി ആയപ്പോഴാണ്. ഉമ്മച്ചി ഡയബറ്റിക് ആയി വല്യ ആരോഗ്യം, അല്ല തീരെ ആരോഗ്യൽ ഇല്ലാത്ത ആളാണ്. നമ്മളൊരു മുഴു കടലിൽ ആയിരുന്നെന്ന് വേണം ചുരുക്കി പറയാൻ. നമ്മൾ പഠിച്ചതൊക്കെ ഗവൺമെന്റ് സ്‌കൂളിലാണ്, ഷെറിൻ പിജി വരെ ചെയ്തത് ബത്തേരി സെൻമേരിസിൽ പൊളിറ്റിക്കൽ സയൻസിൽ. വല്യ കാര്യമായി ഫിനാഷ്യൽ ഇൻവെസ്‌റ്‌മെന്റ് ഒന്നും ഇതിലൊന്നും നടത്തീട്ടില്ല, കഴിക്കാൻ കിട്ടീട്ട് വേണ്ടേ പൈസ കൊടുത്ത് പഠിക്കാൻ.
അങ്ങനെ ഒക്കെ പോകുന്നതിനിടക്ക് ഷെറിൻ നെറ്റ് ക്ലിയർ ചെയ്തു. പിന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ുവറ ക്ക് ജോയിൻ ചെയ്തു ഈ അടുത്ത്. കഴിഞ്ഞ ആഴ്ച 16 മെയ് ഷെറിൻ കോഴിക്കോട് നിന്ന് വരുന്ന വഴി കാർ ആക്‌സിഡന്റ് ആയി. കാര്യമായി പരിക്ക് പറ്റി. ഉമ്മ, ഏടത്തിയുടെ മകൾ , ഷെറിന്റെ സുഹൃത്ത് അഭിഷേഖ്, ഷെറിൻ, എല്ലാർക്കും. ആദ്യം കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരുന്നു. പിന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പൊ ആളൊരു സർജറി കാത്തു കിടക്കുവാണ്.
വെൽ, പറഞ്ഞു വന്നത് ആള് ഇന്ന് സിവിൽ സർവീസ് ക്ലിയർ ചെയ്തു..! അങ്ങനെ വയനാട്ടിലെ രണ്ടാമത്തയോ മറ്റോ ആണ് , ആളൊരു സംഭവമായി.
വഴിയിൽ ഒരുപാട് പേര് സഹായിച്ചു, തുമ്മാരുകുടി സാർ , ശാലിനിയേച്ചി, അഭിഷേക് സർ, ആനീസ്‌ക്ക, സെയ്ദലേവി സർ, ജോബിൻ സർ, അസ്‌ക്കാക്ക, നജീബ്ക്ക, ആഷിഫ് സർ, ഇസ്മാൽ സർ അങ്ങനെ അങ്ങനെ എനിക്കറിയാവുന്നതും അവൾക്ക് അറിയാവുന്നതുമായി ഒരുപാട് പേര്.
എല്ലാവര്ക്കും നന്ദി... ഒരുപാട് സ്‌നേഹം. നിങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഒന്നും ഒന്നും ഉണ്ടാവില്ലായിരുന്നു..
Adjust Story Font
16