Quantcast

തൂണേരി ഷിബിൻ വധക്കേസ്: ഏഴ് ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം

ഷിബിന്റെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2024-10-15 14:05:33.0

Published:

15 Oct 2024 9:27 AM GMT

തൂണേരി ഷിബിൻ വധക്കേസ്: ഏഴ് ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം
X

കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഏഴ് ലീ​ഗ് പ്രവർത്തകർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ഷിബിന്റെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും കോടതി. വിചാരണക്കോടതി വെറുതെ വിട്ടവർക്കാണ് ശിക്ഷ.

ഷിബിൻ കൊല്ലപ്പെട്ട കേസിൽ 1 മുതല്‍ 6 വരെ പ്രതികളെയും 15, 16 പ്രതികളെയും ഹൈകോടതി കുറ്റക്കാരെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികൾ 15ന് ഹാജരാകണമെന്നായിരുന്നു കോടതി ഉത്തരവ്. കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ മുസ്‌ലിം ലീഗ് പ്രവർത്തകരായ 6 പ്രതികളെ കഴിഞ്ഞ ദിവസം നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നും പി​ടികൂടിയിരുന്നു‌. ചൊ​വ്വാ​ഴ്ച ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന കോ​ട​തി നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് വി​ചാ​ര​ണ കോ​ട​തി​യാ​യ കോ​ഴി​ക്കോ​ട് മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​ൻ നാ​ട്ടി​ലെ​ത്തി​യ പ്ര​തി​ക​ളെ പൊ​ലീ​സ് നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച ലു​ക്കൗ​ട്ട് നോ​ട്ടീ​സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

2015 ജനുവരി 22നാണ് ഡിവൈഎഫ് പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഷിബിൻ്റെ അച്ഛനും സർക്കാരും നൽകിയ അപ്പീലിലാണ് മുസ്‌ലിം ലീഗ് പ്രവർത്തകരായ 8 പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. മൂന്നാം പ്രതി നേരത്തേ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ- സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. ശിക്ഷാ വിധി വരുന്ന പശ്ചാത്തലത്തിൽ തൂണേരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

TAGS :

Next Story