Quantcast

ഉമ്മൻചാണ്ടിയോടുള്ള സ്നേഹമല്ല, സ്ഥാനാർഥി ചർച്ചക്ക് പിന്നിൽ മറ്റ് താൽപര്യങ്ങളെന്ന് ഷിബു ബേബി ജോൺ

കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ ആർഎസ് പി അംഗീകരിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 July 2023 10:51 AM GMT

ഉമ്മൻചാണ്ടിയോടുള്ള സ്നേഹമല്ല, സ്ഥാനാർഥി ചർച്ചക്ക് പിന്നിൽ മറ്റ് താൽപര്യങ്ങളെന്ന് ഷിബു ബേബി ജോൺ
X

തിരുവനന്തപുരം: പുതുപ്പള്ളിയിൽ സ്ഥാനാർഥി ആരെന്ന വിഷയം ഇപ്പോഴേ എടുത്തിടേണ്ടതില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. സ്ഥാനാർത്ഥിയുടെ പേര് വലിച്ചിഴക്കുന്നത് ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹം കൊണ്ടല്ല, മറ്റ് താത്പര്യങ്ങള്‍ മാത്രമാണെന്ന് അനുമാനിക്കേണ്ടി വരുമെന്നും ഷിബു ബേബി ജോണ് മീഡിയവണിനോട് പറഞ്ഞു.

മക്കള്‍ തമ്മിലുള്ള പേര് എടുത്തിടുന്നത് നല്ല പ്രവർത്തനമല്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. അഭിപ്രായ വ്യത്യാസം കൊണ്ട് വരാനുള്ള ശ്രമം നിർഭാഗ്യകരമാണ്. കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ ആർഎസ് പി അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ അഭിപ്രായം ഉണ്ടെങ്കിലും അതിന് പ്രസക്തിയുമില്ല. മരുമകനെ മന്ത്രിയാക്കിയതും കേരളം കണ്ടതാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

അതേസമയം, പുതുപ്പള്ളിയിലെ സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് കെ സുധാകരന്റെ പുതിയ പ്രസ്താവന. സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ആലോചിക്കും എന്നാണ് പറഞ്ഞത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ഒരു ചർച്ചകളും പാർട്ടിയിൽ നടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

ഇതിനിടെ, ചാണ്ടി ഉമ്മനാണ് ഉമ്മന്‍ചാണ്ടിയുടെ അനന്തരാവകാശിയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.കോൺഗ്രസിൽ തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ സമീപ ഭാവിയിൽ ചാണ്ടി ഉമ്മന്‍ നേതൃത്വനിരയിൽ എത്തുമെന്ന പ്രതീക്ഷയും ചെറിയാന്‍ ഫിലിപ്പ് മീഡിയവണിനോട് പങ്കിട്ടു.. ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം ശരിയായ നടപടി അല്ലെന്ന് കെ പി സിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. തിരക്കിട്ട സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കേണ്ടതില്ലെനന്നായിരുന്നു കെ മുരളീധരന്ന്റെ പ്രതികരണം.

TAGS :

Next Story