Quantcast

ആശങ്ക വേണ്ട; മലപ്പുറത്ത് ഷിഗല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.എം.ഒ

മുൻകരുതലായി പ്രതിരോധ നടപടികൾ ഊർജിതമാക്കി

MediaOne Logo

Web Desk

  • Updated:

    2022-02-20 07:37:17.0

Published:

20 Feb 2022 7:23 AM GMT

ആശങ്ക വേണ്ട; മലപ്പുറത്ത് ഷിഗല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.എം.ഒ
X

മലപ്പുറത്ത് ഷിഗല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക. പുത്തനത്താണിയിൽ കഴിഞ്ഞ ദിവസം ഏഴുവയസുകാരൻ മരിച്ചത് ഷിഗല്ല മൂലമാണെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഇത് ഷിഗല്ലയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡി.എം.ഒ പറഞ്ഞു.

മുൻകരുതലായി പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് ഏഴുവയസുകാരനെ വയറിളക്ക രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മരിച്ച കുട്ടിയുടെ ബന്ധുവായ മറ്റൊരു കുഞ്ഞും സമാന ലക്ഷണങ്ങളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കുഞ്ഞിന്റെ ആരോഗ്യ നില തൃപതികരമാണെന്നും മരിച്ച ഏഴു വയസ്സുകാരന്റെ മാതാവും സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. കുഞ്ഞിന്റെ മാതാവ് ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

ഷിഗെല്ലയെന്ന് സംശയിക്കുന്നതിനാൽ ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികൾ ഊർജിതമാക്കുകയും ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.കുഞ്ഞുങ്ങളിൽ പെട്ടെന്ന് പകരുന്ന രോഗമായതിനാൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിരുന്നു.

TAGS :

Next Story