കുറ്റം ചെയ്തയാളെ യൂണിഫോമിൽ നിർത്തി സംരക്ഷിക്കുന്നു; ആരോപണവുമായി എസ്.എച്ച്.ഒ പ്രതിയായ ബലാത്സംഗക്കേസിലെ പരാതിക്കാരി
അതേസമയം മലയൻകീഴ് എസ്.എച്ച്.ഒ എ.വി സൈജുവിനെ സ്‌റ്റേഷൻ ചുമതലകളിൽ നിന്നും മാറ്റി
വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ മലയൻകീഴ് എസ്.എച്ച്.ഒക്കെതിരെ പരാതി. കുറ്റം ചെയ്ത ആളെ യൂണിഫോമിൽ നിർത്തി സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പൊലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരി മീഡിയവണിനോട് പറഞ്ഞു.
സിഐ തന്നെ ഭീഷണിപ്പെടുത്തി. മലയൻകീഴ് സിപിഎം പ്രാദേശിക നേതൃത്വം വിഷയത്തിൽ ഇടപെട്ടു. എന്ത് ചെയ്താലും സംരക്ഷിച്ചോളാം എന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം മലയൻകീഴ് എസ്എച്ച്ഒ എ.വി സൈജുവിനെ സ്‌റ്റേഷൻ ചുമതലകളിൽ നിന്നും മാറ്റി. സൈജവിനെ പൊലീസ് ആസ്ഥാനത്തേക്ക് സഥലം മാറ്റിയതായി ഡി ജിപി ഉത്തരവിറക്കി. പീഡന പരാതിയിൽ അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ലാണ് നാട്ടിലെത്തുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥനുമായി ഇവർ പരിചയത്തിലാവുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം നിരവധി തവണ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് അസോസിയേഷൻ റൂറൽ പ്രസ്ഡന്റാണ് സൈജു.
Adjust Story Font
16