Quantcast

വീണ്ടും ഷോക്ക്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു

പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 20 രൂപയാണ് വർധിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Nov 2023 12:07 PM GMT

Electricity tariff has been increased in the state, electricity bill, current bill, latest malayalam news, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു, വൈദ്യുതി ബിൽ, കറന്റ് ബിൽ, ഏറ്റവും പുതിയ മലയാളം വാർത്ത
X

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉത്തരവായി. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 20 രൂപയാണ് വർധിപ്പിക്കുന്നത്. സംസ്ഥാന റെഗുലേറ്റേറി കമ്മീഷൻ അടുത്ത ഒരു വർഷത്തേക്കുള്ള താരിഫ് പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്.


നവംബർ 1 മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. അടുത്ത വർഷം ജൂൺ 30 വരെയാണ് നിരക്ക് കാലാവധി. വർധനവിലൂടെ കെ.എസ്.ഇ.ബിക്ക് പ്രതീക്ഷിക്കുന്ന അധിക വരുമാനം 531 കോടി രൂപയാണ്.

250 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ പരമാവധി വർധനവ് 20 രൂപയായിരിക്കും. 40 യൂണിറ്റ് വരെ ഉപോയഗിക്കുന്നവർക്ക് വർധനവ് ഉണ്ടായിരിക്കില്ല. 50 യൂണിറ്റ് വരെ ഉപോയഗിക്കുന്നവർക്ക് അഞ്ച് രൂപ വർധിക്കും. 51 മുതൽ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികമായി നൽകേണ്ടി വരും. 101 മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 15 രൂപ അധികം അടക്കേണ്ടി വരും.


നിരക്ക് വർധനയിൽ കെ.എസ്.ഇ.ബി ശിപാർശ ചെയ്തിരുന്നത് 41പൈസ വരെ വർധിപ്പിക്കണമെന്നാണ്. എന്നാൽ യൂണിറ്റിന് 20 പൈസക്ക് താഴെയുള്ള വർധനവാണ് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളിൽ 1.5 മുതൽ 3 ശതമാനം വരെ വർധനയുണ്ട്.

ഐ.ടി. വ്യവസായത്തിന് താരിഫ് വർധനവില്ല. കൃഷിക്ക് യൂണിറ്റിന് 20 പൈസ വർധന ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story