കിണർ നിർമ്മാണത്തിനിടെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
രാജകുമാരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയെഴുതി റിസൽട്ടിനായി കാത്തിരിക്കുകയായിരുന്നു കൃഷ്ണകുമാർ
ഇടുക്കി: കിണർ നിർമ്മാണത്തിനിടെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.രാജാക്കാട് അടിവാരം വരാപ്പിള്ളിൽ സുനിൽ കുമാറിന്റെ മകൻ കൃഷ്ണകുമാർ(ഉണ്ണി - 18) ആണ് മരിച്ചത്. പൊട്ടൻകാട്ടിൽ റിംഗ് ഇറക്കിയ കിണറിലെ വെള്ളം വറ്റിക്കുന്നതിനായി ഉപയോഗിച്ച മോട്ടോറിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്നവർ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാജകുമാരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയെഴുതി റിസൽട്ടിനായി കാത്തിരിക്കുകയായിരുന്നു കൃഷ്ണകുമാർ. അവധി ദിവസങ്ങളിൽ പിതാവിനെ സഹായിക്കാറുള്ള കൃഷ്ണകുമാർ കൂട്ടുകാർക്കൊപ്പം പണിക്കുപോയ സമയത്തായിരുന്നു അപകടം.രാജാക്കാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു.അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്ന മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിക്കും.
Shocked young man dies from Electric motor during well construction
Adjust Story Font
16