'എ.ഐ ക്യാമറയിൽ നടന്നത് ഞെട്ടിക്കുന്ന അഴിമതി, കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുന്നിലെത്തിക്കും': വി.ഡി സതീശൻ
ഹരജിയുമായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും രമേശ് ചെന്നിത്തലയേയും കോടതി പ്രശംസിച്ചിരുന്നു
വി.ഡി സതീശന്‍- എ.ഐ ക്യാമറ
തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതി ആരോപണത്തിൽ നിന്ന് സർക്കാർ ഒളിച്ചോടിയതുകൊണ്ടാണ് നിയമപരമായി നേരിടാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.ഐ ക്യാമറയിൽ നടന്നത് ഞെട്ടിക്കുന്ന അഴിമതിയാണ്. കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുന്നിലെത്തിക്കാൻ ശ്രമിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
എ.ഐ കാമറ ഇടപാട് പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. അതുവരെ കരാർ കമ്പനികൾക്ക് പണം നൽകരുതെന്നും കോടതി ഉത്തരവിട്ടു. ഹരജിയുമായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും രമേശ് ചെന്നിത്തലയേയും കോടതി പ്രശംസിച്ചു.
എഐ ക്യാമറ ഇടപാടിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹരജിക്കാർ ഉന്നയിച്ച ആരോപണത്തിൽ സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. അതുവരെ കരാർ കമ്പനികൾക്ക് സർക്കാർ പണം നൽകരുതെന്നും കോടതി നിർദേശിച്ചു.
Adjust Story Font
16