Quantcast

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

മോഷണ ശ്രമത്തിനിടെയാണ് സഹോദരിമാരെ കൊലപ്പെടുത്തിയതെന്ന് പ്രതി മണികണ്ഠൻ പൊലീസിനോട് പറ‍ഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-09-08 14:30:14.0

Published:

8 Sep 2023 2:01 PM GMT

Migrant worker attacks mother and children in Kalady, Migrant worker attack
X

പാലക്കാട്: പാലക്കാട്: പാലക്കാട് ഷൊർണൂർ കവളപ്പാറയിലെ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ തൃത്താല സ്വദേശി മണികണ്ഠനെ ഇന്നലെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്. മോഷണ ശ്രമത്തിനിടെയാണ് സഹോദരിമാരെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഷൊർണൂർ സ്വദേശിനികളായ പത്മിനി (25), തങ്കം (22) എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്നു പുക ഉയരുന്ന ശബ്ദം കേട്ടാണ് നാട്ടുകാർ വീട്ടിലേക്ക് ഓടിയെത്തിയത്. ഇവർ ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാർ കണ്ടത്. നാട്ടുകാർ ചോദ്യം ചെയ്യലിൽ തീ കത്തുന്നത് കണ്ടാണ് അങ്ങോട്ട് ഓടിക്കയറിയതെന്ന് യുവാവ് പറ‌ഞ്ഞു. സംശയം തോന്നിയ നാട്ടുകാർ ഇയാളെ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുന്നതിനിടയിൽ സ്വകാര്യ ഭാ​ഗത്ത് സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തി. വിശദമായി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

TAGS :

Next Story