Quantcast

സപ്ലൈകോ വീണ്ടും കാലി; സബ്സിഡി സാധനങ്ങൾ കിട്ടാനില്ല

സർക്കാർ പണം നൽകിയില്ലെങ്കിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ പൂട്ടിയിടേണ്ടിവരും

MediaOne Logo

Web Desk

  • Updated:

    2024-11-27 03:39:29.0

Published:

27 Nov 2024 1:15 AM GMT

supplyco
X

തിരുവനന്തപുരം: സപ്ലൈകോയിൽ വീണ്ടും സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം. സംസ്ഥാനത്തെ ഒട്ടുമിക്ക ഔട്ട്ലെറ്റുകളിലും സാധനങ്ങൾ ഇല്ല. പർച്ചേസിങ്ങ് ഓർഡർ വിളിച്ചെങ്കിലും കോടി കണക്കിന് രൂപ കുടിശ്ശികയായതോടെ വിതരണക്കാരും ടെൻഡറിൽ പങ്കെടുക്കാതെ മാറി നിൽക്കുകയാണ്. സർക്കാർ പണം നൽകിയില്ലെങ്കിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ പൂട്ടിയിടേണ്ടിവരും.

ഇക്കഴിഞ്ഞ ഓണത്തിനാണ് 13 ഇന സബ്സിഡി സാധനങ്ങളടക്കം സപ്ലൈകോയിൽ എത്തിയത്. റാക്കുകൾ നിറഞ്ഞതോടെ ആളുകൾ കൂടുതലായി സപ്ലൈകോയിലേക്ക് എത്തി. ഓണത്തിന് ശേഷം സപ്ലൈകോ വീണ്ടും പഴയപടി. 13 ഇന സബ്സിഡി സാധനങ്ങളിൽ അരിയൊഴികെ മറ്റൊന്നും ഔട്ട്ലെറ്റുകളിൽ ഇല്ല. സാധനങ്ങൾക്ക് സപ്ലൈകോ സബ്സിഡി നൽകുന്ന തുക സർക്കാർ കൃത്യസമയത്ത് അനുവദിക്കുന്നില്ല. ഇതാണ് സാധനങ്ങളുടെ ക്ഷാമത്തിന് കാരണം. വിതരണക്കാർക്ക് കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ അവരും ടെൻഡറിൽ പങ്കെടുക്കുന്നില്ല. സാധനങ്ങൾ ഇല്ലെന്ന് അറിയാതെ സപ്ലൈകോയിൽ എത്തുന്ന ഉപഭോക്താക്കൾ കയ്യും വീശി മടങ്ങുന്നു.

നൽകാനുള്ളതിന്‍റെ പകുതി തുക മാത്രമാണ് വിതരണക്കാർക്ക് നൽകിയത്. 175 കോടി രൂപ ധന വകുപ്പ് നെല്ല് സംഭരണത്തിന് വേണ്ടി സപ്ലൈകോയ്ക്ക് അനുവദിച്ചെങ്കിലും ഔട്ട്ലെറ്റുകളുടെ പ്രവർത്തനത്തിന് വേണ്ടി ഒന്നും നൽകിയില്ല. ഓണക്കാലത്ത് പ്രഖ്യാപിച്ച 225 കോടിയിൽ ഇപ്പോഴും 100 കോടിയോളം രൂപ ലഭിക്കാനുണ്ട്.



TAGS :

Next Story