Quantcast

വടക്കന്‍ ജില്ലകളില്‍ പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം; മലപ്പുറത്ത് മാത്രം 25000 കുട്ടികള്‍ പുറത്ത്

പാലക്കാടും കണ്ണൂരും 10,000 ത്തലിധകം സീറ്റുകളുടെ കുറവുണ്ട്. സ്ഥിരമായി അധിക ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം

MediaOne Logo

Web Desk

  • Updated:

    2023-05-21 09:42:02.0

Published:

21 May 2023 8:48 AM GMT

Shortage of Plus One seats in northern districts; 25000 children are out in Malappuram alone
X

കോഴിക്കോട്: മാർജിനൽ സീറ്റ് വർധന കൊണ്ട് പരിഹരിക്കാനാവാത്ത വിധം ഗുരുതരമാണ് വടക്കൻ ജില്ലകളിലെ പ്ലസ് വൺ സീറ്റ് ക്ഷാമമെന്ന് കണക്കുകൾ. മലപ്പുറം ജില്ലയിൽ മാത്രം 25000 ത്തോളം വിദ്യാർഥികൾക്ക് പഠിക്കാൻ സീറ്റുകളില്ല. പാലക്കാടും കണ്ണൂരും 10,000 ത്തലിധകം സീറ്റുകളുടെ കുറവുണ്ട്. സ്ഥിരമായി അധിക ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം.

മലപ്പുറം, പാലക്കാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് പ്ലസ് വണ് സീറ്റ് പ്രതിസന്ധി രൂക്ഷം. മലപ്പുറം ജില്ലയിൽ 77827 വിദ്യാർഥികൾ പത്താംക്ലാസ് പാസായി. എന്നാല് അൺ എയ്ഡഡ് സ്‌കൂളിലെ സീറ്റടക്കം കൂട്ടിയാലും 53250 സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്. ഇരുപത്തായിരത്തോളം വിദ്യാർഥികൾക്ക് പ്ലസ് വൺ സീറ്റ് ഇല്ലാത്ത അവസ്ഥ. സർക്കാർ എയ്ഡഡ് സീറ്റുകൾ മാത്രം കണക്കിലെടുത്താൽ മലപ്പുറം ജില്ലയിൽ കുറവുള്ളത് 35000 ത്തോളം സീറ്റുകളാണ്. അതായത് കഴിഞ്ഞ വർഷത്തെപ്പോലെ മലപ്പുറം ജില്ലയിലെ നല്ലൊരു വിഭാഗം വിദ്യാർഥികൾ ഇത്തവണയും സ്വകാര്യ സ്ഥാപനങ്ങളെയും ഓപൺ സ്‌കൂളിനെയും പ്ലസ് വൺ പ്രവേശിനത്തിനായി ആശ്രയിക്കേണ്ടിവരുമെന്ന് വ്യക്തം.

മലപ്പുറം ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല മലബാറിലെ പ്ലസ് വൺ പ്രതിസന്ധി. പാലക്കാടും കണൂരും പതിനായിരത്തോളം സീറ്റുകളുടെ കുറവുണ്ട്. കാസർകോട് അയ്യായിരത്തലിധം വിദ്യാർഥികൾ പുറത്തു നില്‌ക്കേണ്ട അവസ്ഥയുണ്ടാകുംനിലിലെ ബാച്ചുകളിൽ 10 ഉം 15 വിദ്യാർഥികളെ അധികമായി പ്രവേശിപ്പിക്കുക എന്ന മാർജിനൽ സീറ്റ് വർധനയാണ് പരിഹാരമായി ഇത്തവണയും സർക്കാർ കാണുന്നത്. ഒരു ക്ലാസിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ അധിക വിദ്യാർഥികളെ കുത്തി നിറക്കുന്ന അധ്യയന നിലവാരത്തെ പ്രതികൂലമായി ബാധിക്കും.

തെക്കന് ജില്ലകളിലും ഒരു ക്ലാസിൽ 20 താഴെ വിദ്യാർഥികൾ ബാച്ചുകൾ നിലനില്ക്കുമ്പോഴാണ് മലബാർ ജില്ലകളിൽ മാത്രം അറുപതും എഴുപതും വിദ്യാർഥികൾ ഒരു ക്ലാസിലിരിക്കേണ്ടിവരുന്നത് കാർത്തികേയൻ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചതോടെ പുതിയ ബാച്ചുകൾ അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ കാർത്തികേയൻ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കാനാവില്ലെന്ന വിദ്യാഭ്യാസമന്ത്രിയുടെ മറുപടിയോടെ കഴിഞ്ഞ വർഷങ്ങളിലെ അതേ പ്രതിസന്ധി തുടരുമെന്ന ആശങ്കയിലാണ് മലബാർ ജില്ലകളിലെ വിദ്യാർഥികളും രക്ഷിതാക്കളും

TAGS :

Next Story