Quantcast

നിയമസഭ സംഘർഷം: അനുമതി ഇല്ലാതെ ദൃശ്യം പകർത്തിയതിന് കാരണം കാണിക്കൽ നോട്ടീസ്

പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്കാണ് സ്പീക്കറുടെ ഓഫീസ് നോട്ടീസ് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-04-11 14:37:15.0

Published:

11 April 2023 12:43 PM GMT

Show cause notice for filming footage without permission during Kerala Assembly Clash
X

തിരുവനന്തപുരം: കേരള നിയമസഭ സംഘർഷത്തിനിടെ, അനുമതി ഇല്ലാതെ ദൃശ്യം പകർത്തിയതിന് കാരണം കാണിക്കൽ നോട്ടീസ്. പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്കാൻ നോട്ടീസ് അയച്ചത്. അതീവ സുരക്ഷ മേഖലയിൽ നിന്ന് ദൃശ്യം പകർത്തിയത് ചട്ട വിരുദ്ധമാണെന്നും കാരണം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും സ്പീക്കറുടെ ഓഫീസ് നൽകിയ നോട്ടീസിൽ പറഞ്ഞു. എം വിൻസെന്റ്, ടി സിദ്ദിഖ്, കെ കെ രമ, എം കെ മുനീർ, എ പി അനിൽകുമാർ, പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നീ എംഎൽഎമാരുടെ പിഎമാർക്കാണ് നോട്ടീസ് നൽകിയത്.

അതേസമയം, കേസിൽ പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ ചുമത്തിയ ഐ.പി സി 326 വകുപ്പ് നീക്കം ചെയ്തു. ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്നകുറ്റമാണ് ഒഴിവാക്കിയത്. വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് നീക്കം.

എന്നാൽ ഒദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി പരിക്കേൽപ്പിച്ചതിന് ഐ.പി സി 332 നില നിർത്തി. നിയമസഭാ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് മ്യൂസിയം പൊലീസിൽ നിന്ന് മാറ്റി. ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറിന് അന്വേഷണ ചുമതല.




Show cause notice for filming footage without permission during Kerala Assembly Clash

TAGS :

Next Story