മലപ്പുറം ജില്ലയെ പ്രശ്നവത്ക്കരിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ പിന്തിരിയണം; ഷുക്കൂർ സ്വലാഹി
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തപ്പെടുന്നു എന്ന് പറയുന്ന സ്വർണക്കടത്തും ഹവാലാ ഇടപാടും മലപ്പുറം ജില്ലയുടെ മേൽ മാത്രം ആരോപിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്.
കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ മുന്നണിക്കിടയിൽ രൂപപ്പെട്ട രാഷ്ട്രീയ തർക്കങ്ങൾ മറച്ചുവയ്ക്കുന്നതിന് മലപ്പുറം ജില്ലയെ പ്രശ്നവത്ക്കരിക്കാനുള്ള മുഖ്യമന്ത്രിയടക്കമുള്ള ആളുകളുടെ ശ്രമങ്ങൾ അത്യന്തം അപലപനീയമാണെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. സ്നേഹത്തിന്റെയും സൗഹാർദത്തിന്റേയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു പ്രദേശത്തെ അപമാനിക്കാനുള്ള ഗൂഢശ്രമങ്ങളിൽ നിന്നും എല്ലാവരും പിന്തിരിയണം.
കേരളത്തിലെ എല്ലാ എയർപോർട്ടുകളിൽ നിന്നും കുറ്റകരമായ വസ്തുക്കൾ പിടിക്കപ്പെടുമ്പോൾ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തപ്പെടുന്നു എന്ന് പറയുന്ന സ്വർണക്കടത്തും ഹവാലാ ഇടപാടും മലപ്പുറം ജില്ലയുടെ മേൽ മാത്രം ആരോപിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികളെ പിടികൂടുകയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യേണ്ടതിന് പകരം ഒരു ജില്ലയെയും ആ ജില്ലയിൽ ഭൂരിപക്ഷമുള്ള സമുദായത്തേയും സംശയത്തിന്റെ മുൾമുനയിൽ നിർത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചേ പറ്റൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16