Quantcast

ആലപ്പുഴയിൽ പട്രോളിംഗിനിടെ എസ്.ഐയെ വടിവാള്‍ കൊണ്ടു വെട്ടി; പ്രതി പൊലീസ് കസ്റ്റഡിയിൽ

പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    12 Jun 2022 3:30 PM

Published:

12 Jun 2022 3:11 PM

ആലപ്പുഴയിൽ പട്രോളിംഗിനിടെ എസ്.ഐയെ വടിവാള്‍ കൊണ്ടു വെട്ടി; പ്രതി പൊലീസ് കസ്റ്റഡിയിൽ
X

ആലപ്പുഴ: നൂറനാട് സ്റ്റേഷൻ എസ്.ഐ വി ആർ അരുൺ കുമാറിന് വെട്ടേറ്റു. നൂറനാട് സ്വദേശി സുഗതനാണ് എസ്.ഐയെ വടിവാളുകൊണ്ടു വെട്ടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്രോളിംഗിനിടെയാണ് എസ്.ഐയ്‌ക്കെതിരെ ആക്രമണമുണ്ടായത്. കൈയ്ക്കും ചൂണ്ടുവിരലിനും ഗുരുതരമായി പരിക്കേറ്റ അരുൺ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ടാണ് അരുൺ കുമാറിനു നേരെ ആക്രമണമുണ്ടായത്. സഹോദരനെ ഉപദ്രവിച്ചുവെന്ന പേരിൽ പ്രതിയായ സുഗതനെതിരെ ഇന്ന് ഉച്ചയ്ക്ക് സ്റ്റേഷനിൽ പരാതി വന്നിരുന്നു. ഇതിനെ തുടർന്ന് സുഗതനെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

അതേസമയം, സുഗതൻ എസ്.ഐയോട് മോശമായി പെരുമാറിയിരുന്നുവെന്ന് സഹ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിന്നീട് വൈകീട്ട് പട്രോളിംഗിനിറങ്ങിയ എസ്.ഐയെ സുഗതൻ ബൈക്കിൽ വന്ന് വടിവാളിന് വെട്ടുകയായിരുന്നു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സുഗതന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story