Quantcast

ഗോഡ്സെയുടെ പ്രസംഗം പ്രചരിപ്പിച്ച പൊലീസുകാരനെതിരെ നടപടി

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് ശക്തമാണെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയായിരുന്നു എസ്.ഐയുടെ 'ഗോഡ്സെ പ്രസംഗ വിവാദം' ഉടലെടുത്തത്.

MediaOne Logo

Web Desk

  • Published:

    14 Sep 2021 5:00 PM

ഗോഡ്സെയുടെ പ്രസംഗം പ്രചരിപ്പിച്ച പൊലീസുകാരനെതിരെ നടപടി
X

ഗോഡ്സേയുടെ പ്രസംഗം പൊലിസ് ഗ്രൂപ്പിലിട്ട എസ്.ഐക്കെതിരെ നടപടി. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ്.ഐ രാധാകൃഷ്ണ പിളളയെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി.

ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് എസ്.ഐ ഗോഡ്സേയുടെ പ്രസംഗം പ്രചരിപ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്കായിരുന്നു പ്രസംഗത്തിന്റെ പരിഭാഷ ഇയാള്‍ അയച്ചിരുന്നത്. തുടര്‍ന്ന് സംഭവത്തില്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്.ഐയുടെ വിശദീകരണത്തെ തുടർന്ന് താക്കീത് ചെയ്യുകയായിരുന്നു.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് ശക്തമാണെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ പരാമര്‍ശത്തെ ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കുന്നതിനിടെയായിരുന്നു എസ്.ഐയുടെ 'ഗോഡ്സെ പ്രസംഗ വിവാദം' ഉടലെടുത്തത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുവെന്നും ഇതിന് പിന്നില്‍ ഇത്തരം ആര്‍.എസ്.എസ് ഗ്യാങ്ങുകളാണെന്നുമായിരുന്നു ആനി രാജ പറഞ്ഞിരുന്നത്.

TAGS :

Next Story