Quantcast

സ്വർണക്കടത്ത് സംഘങ്ങളുമായി ഇടപാട്; എസ്‌ഐക്ക് സസ്‌പെൻഷൻ

സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് സസ്‌പെൻഷൻ

MediaOne Logo

Web Desk

  • Updated:

    2023-12-24 09:53:31.0

Published:

24 Dec 2023 9:28 AM GMT

SI suspended for having dealings with gold smugglers
X

മലപ്പുറം: സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്ന റിപ്പോർട്ടിനെ തുടർന്ന് എസ്‌ഐക്ക് സസ്‌പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ എൻ. ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചു.

സ്വർണക്കടത്ത് സംഘവുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് വകുപ്പുതല അന്വേഷണം നടന്നിരുന്നു. അന്വേഷണത്തിൽ ശ്രീജിത്ത് ഇത്തരം സംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തി. സ്വർണവേട്ടക്ക് പൊലീസ് തയ്യാറെടുക്കുന്നവിവരം പലപ്പോഴും ശ്രീജിത്ത് ആണ് സംഘങ്ങൾക്ക് ചോർത്തി നൽകിയിരുന്നത്.

കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണവേട്ടയുടെ വിവരങ്ങളും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പിന്തുടർന്ന് നടത്തുന്ന അന്വേഷണങ്ങളുടെ വിവരങ്ങളും ശ്രീജിത്ത് സംഘത്തിന് കൈമാറിയിരുന്നു. ഗൂഗിൾ പേ വഴിയാണ് ഇയാളിതിന് സംഘങ്ങളിൽ നിന്ന് പണം കൈപ്പറ്റിയിരുന്നത്.

സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെ തുടർന്ന് നേരത്തേ കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിരുന്നു.

TAGS :

Next Story