'അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദം'; പൊലീസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നുമെന്ന് സിദ്ധാർഥൻ്റെ അച്ഛൻ
''പ്രതികളെ രക്ഷപ്പെടുത്തുമെന്ന് ഉറപ്പുള്ളതിനാലാണ് അവര്‍ പൊലീസില്‍ കീഴടങ്ങിയത്. ഡീനിനെതിരെയും മകന്‍റെ മരണശേഷം പരാതി നൽകിയ പെൺകുട്ടിക്കെതിരെയും കൊലക്കുറ്റം ചുമത്തണം.''
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥന്‍റെ മരണത്തില്‍ സി.ബിഐ അന്വേഷണം ആവശ്യപ്പെടാന്‍ നിയമോപദേശം തേടിയെന്ന് അച്ഛൻ ടി. ജയപ്രകാശ്. മകന്‍റെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദമുണ്ടെന്നും പൊലീസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നും ജയപ്രകാശ് മീഡിയവണിനോട് പറഞ്ഞു.
അഭിഭാഷകരുമായി നിയമവശങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കുറ്റപത്രത്തില്‍ എന്തൊക്കെ കുറ്റങ്ങൾ ചുമത്തുമെന്നു നോക്കിയായിരിക്കും തീരുമാനം. കേസ് പൊലീസ് അന്വേഷിച്ചാൽ പ്രതികൾ രക്ഷപ്പെടുമെന്നാണ് കരുതുന്നതെന്നും ജയപ്രകാശ് പറഞ്ഞു.
''ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് റിമാൻഡ് റിപ്പോര്‍ട്ട് അങ്ങനെ വന്നത്. സിദ്ധാര്‍ഥന്‍റെ മരണം ആത്മഹത്യയാക്കി മാറ്റാനാണ് ശ്രമം നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്കുമേൽ കടുത്ത സമ്മർദമുണ്ട്.''
പ്രതികളെ രക്ഷപ്പെടുത്തുമെന്ന് ഉറപ്പുള്ളതിനാലാണ് അവര്‍ പൊലീസില്‍ കീഴടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡീനിനെതിരെയും മകന്‍റെ മരണശേഷം പരാതി നൽകിയ പെൺകുട്ടിക്കെതിരെയും കൊലക്കുറ്റം ചുമത്തണം. സിദ്ധാർഥൻ്റെ സഹമുറിയനായ അക്ഷയ് പീഡനവിവരങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ചു. ഇതിനാല്‍ അക്ഷയിയെ കേസില്‍ പ്രതിചേര്‍ക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.
Summary: 'Strong political pressure on investigating officers'; Siddharthan's father T Jayaprakash alleges that if the police investigate the case, the accused will be freed
Adjust Story Font
16