Quantcast

നീണ്ട 28 മാസത്തെ ജയിൽവാസത്തിന് ശേഷം നാട്ടില്‍; മാധ്യമപ്രവർത്തനം തുടരുമെന്ന് സിദ്ദീഖ് കാപ്പന്‍

നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ഇന്നലെ രാത്രി സിദ്ദീഖ് കാപ്പൻ കേരളത്തിലെത്തി

MediaOne Logo

Web Desk

  • Updated:

    2023-03-14 04:18:33.0

Published:

14 March 2023 1:20 AM GMT

Siddique Kappan
X

സിദ്ദീഖ് കാപ്പന്‍

കോഴിക്കോട്: ഹത്രാസ് കേസിൽ ജാമ്യം ലഭിച്ച് ഡൽഹിയിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാട്ടിലെത്തി. മാധ്യമപ്രവർത്തനം തുടരുമെന്നും കൂടെനിന്നവരോട് നന്ദി ഉണ്ടെന്നും സിദ്ദീഖ് കാപ്പൻ മീഡിയവണിനോട് പറഞ്ഞു.

നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ഇന്നലെ രാത്രി സിദ്ദീഖ് കാപ്പൻ കേരളത്തിലെത്തി. കേസിൽ ജാമ്യം ലഭിച്ചെങ്കിലും ആറ് ആഴ്ച ഡൽഹിയിൽ തുടരണമെന്ന കോടതി നിർദ്ദേശത്തെ തുടർന്ന് കാപ്പന് നാട്ടിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. കൂടെ നിന്നവരോട് ഒരുപാട് നന്ദി ഉണ്ടെന്ന് കാപ്പൻ പറഞ്ഞു.

ജാമ്യ വ്യവസ്ഥ പൂർണ്ണമായി പിന്തുടരുമെന്ന് കാപ്പൻ്റെ അഭിഭാഷകൻ അഡ്വ. ഡാനിഷ് പറഞ്ഞു. നീണ്ട 28 മാസത്തെ ജയിൽവാസത്തിന് ശേഷം കാപ്പന് കഴിഞ്ഞ മാസം 2നാണ് ജാമ്യം ലഭിച്ചത്. ഭാര്യ റൈഹാനത്ത് കാപ്പനും ചില മാധ്യമപ്രവർത്തകർക്കും ഒപ്പമാണ് സിദ്ദീഖ് കാപ്പൻ കേരളത്തിൽ എത്തിയത്.



TAGS :

Next Story