സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: ഉത്തർപ്രദേശിൽ യു.എ.പി.എ ചുമത്തി അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയമെന്തായാലും രാജ്യത്ത് ഒരു പൗരന് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ നിഷേധിച്ചു കൂടാ. കോവിഡ് ബാധിച്ച് ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന അദ്ദേഹത്തോട് മനഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം. ഒരു മലയാളി മാധ്യമ പ്രവർത്തകൻ നേരിടുന്ന ഈ അവകാശ നിഷേധത്തിനെതിരെ കേരള സംസ്ഥാന സർക്കാറും കേരളത്തിലെ എം.പിമാരും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒക്ടോബര്‍ 5നാണ് ഹഥ്റാസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ സിദ്ദീഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ വകുപ്പ് ചുമത്തപെട്ടതോടെ 6 മാസമായി ഇവര്‍ ജയിലിലാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 2നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മെയ് 1ന് കേസ് കോടതി പരിഗണിക്കും.
Adjust Story Font
16