Quantcast

കൊല്ലപ്പെട്ട സിദ്ദിഖിന്റെ മൊബൈൽ ഫോണ്‍ കണ്ടെടുത്തു; ഉപേക്ഷിച്ചത് മൃതദേഹം വലിച്ചെറിഞ്ഞ് തിരിച്ചുപോകുമ്പോള്‍

പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ അട്ടപ്പാടി ചുരത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി

MediaOne Logo

Web Desk

  • Updated:

    2023-05-30 09:30:04.0

Published:

30 May 2023 9:29 AM GMT

കൊല്ലപ്പെട്ട സിദ്ദിഖിന്റെ മൊബൈൽ ഫോണ്‍ കണ്ടെടുത്തു; ഉപേക്ഷിച്ചത് മൃതദേഹം വലിച്ചെറിഞ്ഞ് തിരിച്ചുപോകുമ്പോള്‍
X

പാലക്കാട്: കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ മൊബൈൽ ഫോൺ കണ്ടെത്തി. പ്രതികളെ അട്ടപ്പാടി ചുരത്തിലെത്തിച്ച് നടത്തിയെ തെളിവെടുപ്പിലാണ് ഫോൺ കണ്ടെത്തിയത്. ചൊവ്വാഴ്ച 11 മണിയോടെയാണ് പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ അട്ടപ്പാടി ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

19-ാം തീയതി രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം കയറ്റിയ പെട്ടികൾ ചുരത്തിൽ നിന്നും താഴെക്ക് എറിഞ്ഞത്. ഒൻപതാം വളവിൽ കാർ നിർത്തിയ ശേഷം മറ്റാരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം പെട്ടികൾ താഴെക്ക് എറിഞ്ഞെന്ന് ഷിബിലിയും ഫർഹാനയും പൊലീസിനോട് പറഞ്ഞു.

മൃതദേഹം വലിച്ചെറിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് സിദ്ദിഖിന്റെ ഫോൺ ഉപേക്ഷിച്ചത്. ഏഴാം വളവിന് താഴെ നിന്നാണ് ഫോൺ ലഭിച്ചത്. ഫർഹാനയുടെ ചളവറയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.


അതേസമയം, സിദ്ദിഖിന്റെ കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തി. കോർപറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അനുമതി ഹോട്ടലിനുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തു.

TAGS :

Next Story