Quantcast

സിദ്ധാർഥന്‍റെ മരണം; രേഖകൾ സി.ബി.ഐക്ക് നേരിട്ട് കൈമാറി

ഇന്നലെ മെയിൽ വഴിയും രേഖകൾ കൈമാറിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-27 05:59:21.0

Published:

27 March 2024 5:50 AM GMT

The Kerala High Court will consider the bail plea of the accused in the death of Siddharth at Pookode Veterinary University today
X

സിദ്ധാര്‍ഥ്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്‍റെ മരണത്തിലെ രേഖകൾ സംസ്ഥാനം സി.ബി.ഐക്ക് നേരിട്ട് കൈമാറി. സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി എസ്. ശ്രീകാന്ത് ഡൽഹിയിലെത്തിയാണ് രേഖകൾ കൈമാറിയത്. ഇന്നലെ മെയിൽ വഴിയും രേഖകൾ കൈമാറിയിരുന്നു.

സിദ്ധാർഥൻ കേസിലെ പ്രൊഫോമ റിപ്പോർട്ട്‌ വൈകിയ സംഭവത്തിൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആഭ്യന്തര വകുപ്പിലെ 3 ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തത്. ആഭ്യന്തര എം സെക്ഷനിലെ ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത് വി.കെ, സെക്‌ഷൻ ഓഫീസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രൊഫോമ റിപ്പോർട്ട് വൈകിയോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.വൈകിയെങ്കിൽ അതിൽ ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിജ്ഞാപനം പുറത്തിറക്കിയിട്ടും പെർഫോമ റിപ്പോർട്ട് വൈകി എന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി ഇടപെട്ടത്.

അതേസമയം സിദ്ധാർഥന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വൈകുന്നതിന്‍റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് മുഖ്യമന്ത്രിക്ക് തലയൂരനാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നടപടിക്രമങ്ങൾ അറിയില്ല എന്ന് പറയുന്നത് ആരും വിശ്വസിക്കില്ല. തെളിവുകൾ നശിപ്പിക്കാനാണ് സി.ബി.ഐ അന്വേഷണം വൈകിപ്പിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story