Quantcast

സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്ത് 22 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

MediaOne Logo

Web Desk

  • Published:

    13 July 2021 11:05 AM GMT

സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു
X

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 22 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പൂന്തുറ സ്വദേശിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിക്കും സിക്ക സ്ഥിരീകരിച്ചു. 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.തിങ്കളാഴ്ച മുതലാണ് മെഡിക്കൽ കോളേജിൽ സിക്ക വൈറസ് പരിശോധന ആരംഭിച്ചത്. 15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്.

അതിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറോട് സ്ഥലം സന്ദർശിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. കൊതുകു കടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വെള്ളം കെട്ടിനിൽക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കണം. ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിൽസ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

TAGS :

Next Story