Quantcast

നിശബ്ദ പ്രചാരണ ദിവസവും തിരക്കൊഴിയാതെ സ്ഥാനാർഥികൾ; ശുഭപ്രതീക്ഷയെന്ന് ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും

നാളെയാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Sep 2023 7:47 AM GMT

Jaick C Thomas, Chandi Oommen,Silent campaign, puthupalli by election,പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, ചാണ്ടി ഉമ്മന്‍,പുതുപ്പള്ളിയില്‍ നിശബ്ദപ്രചാരണം
X

കോട്ടയം: പുതുപ്പള്ളിയിൽ നാളെ വോട്ടെടുപ്പ്. നിശബ്ദ പ്രചാരണ ദിവസമായ ഇന്നും സ്ഥാനാർഥികൾക്ക് തിരക്കൊഴിയുന്നില്ല. മണർകാട് പള്ളി സന്ദർശിച്ചും സമ്മതിദായകരെ നേരിൽ കണ്ടും യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നീങ്ങിയപ്പോൾ സ്വകാര്യസന്ദർശനങ്ങളിലൂടെ വോട്ടുറപ്പിക്കുകയാണ് ഇടതു സ്ഥാനാർഥി ജെയ്ക് സി തോമസ്.

ശബ്ദമുഖരിതമായിരുന്ന പുതുപ്പള്ളി പ്രഭാതം നിശബ്ദതയിലേക്ക് നീങ്ങിയപ്പോഴും അതിരാവിലെയും സ്ഥാനാർഥികളുടെ വീടുകൾക്കു മുന്നിൽ തിരക്കായിരുന്നു. ഇതുവരെ കാണാൻ കഴിയാതിരുന്നവർക്ക് മുന്നിലേക്ക് സ്ഥാനാർഥികളെ എത്തിക്കാനാണ് പ്രവർത്തകർ എത്തിയത്. ഫോൺ കോളുകൾക്ക് മറുപടി പറഞ്ഞ് രാവിലെ തന്നെ അത്യാവശ്യം ആളുകളെ തിരക്കിലേക്കിറങ്ങുകയാണ് ചെയ്തത്.

സ്വകാര്യ സന്ദർശനങ്ങൾ വഴി അവസാന വോട്ടും ഇടത്തോട്ടടുപ്പിക്കാനാണ് ജെയ്ക്കിന്റെ ശ്രമം. കഴിഞ്ഞദിവസങ്ങളിലെ തിരക്കിൽ വിട്ടു പോയവരെ കണ്ടുപിടിക്കാൻ ഈ സന്ദർശനങ്ങളെ പ്രയോജനപ്പെടുത്തുകയാണ്. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ ചെറുസംഘങ്ങളായി ഇറങ്ങിയ സ്ക്വാഡുകൾക്കൊപ്പം സന്ദർശന പരിപാടികളിലാണ്.

പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് .സി തോമസ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.വികസനം മുൻനിർത്തിയുള്ള പ്രചാരണം ജനങ്ങളിൽ നല്ല സ്വാധീനം ചെലുത്തി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെല്ലാം പൊളിവചനങ്ങൾ ആയിരുന്നു.സഹതാപ തരംഗം ഉണ്ടെങ്കിൽ അത് ജെയ്ക്കിനോടാണെന്നും വി.എൻ വാസവൻ മീഡിയവണിനോട് പറഞ്ഞു.

പുതുപ്പള്ളിയിൽ യുഡിഎഫിന് റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിക്കാനാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.പുതുപ്പള്ളിക്ക് വേണ്ട വികസനം അവിടെ ഉണ്ട്. എൽഡിഎഫ് പോലും ഇപ്പൊൾ ഭൂരിപക്ഷത്തെ പറ്റിയാണ് ചർച്ച നടത്തുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

TAGS :

Next Story