ജയിലിൽ കഴിയുന്ന പിഎഫ്ഐ നേതാവിന് മതഗ്രന്ഥത്തിനൊപ്പം സിം കാർഡ് എത്തിച്ചു നൽകി; കുടുംബത്തിനെതിരെ കേസ്
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
തൃശൂർ; വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് എത്തിച്ചതിന് കുടുംബത്തിനെതിരെ കേസ്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി.എസ്. സൈനുദ്ദീന് വേണ്ടിയാണ് സിം എത്തിച്ചതായി ജയിൽ സൂപ്രണ്ട് പരാതി നൽകിയത്. സിം കാർഡ് മതഗ്രന്ഥത്തിൽ ഒളിപ്പിച്ച് നൽകിയെന്നാണ് കേസ്.
ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, പിതാവ് മുഹമ്മദ് നാസർ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആരുടെ അഡ്രസിലാണ് സിം എടുത്തതെന്ന് പരിശോധിച്ച ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16