ബ്രഹ്മപുരത്തിന് സമാനം; പാലക്കാട്ട് 78 മെട്രിക് ടൺ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നു
മാലിന്യ സംസ്‌കരണത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി 2020ൽ മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭക്ക് നോട്ടീസ് നൽകിയിരുന്നു
പാലക്കാട്: ബ്രഹ്മപുരത്തിന് സമാനമായ ആശങ്കയിൽ പാലക്കാട് നഗരവും. കൂട്ടുപാതയിൽ 78 മെട്രിക് ടൺ മാലിന്യങ്ങളാണ് കുമിഞ്ഞുകൂടി കിടക്കുന്നത്. മാലിന്യ കൂമ്പാരത്തിൽ തീപിടിക്കാതിരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ടെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം
2020 ന് മുൻമ്പുള്ള മാലിന്യങ്ങളാണ് കെട്ടി കിടക്കുന്നത്. 50 വർഷത്തിലധികം പഴക്കമുള്ള മാലിന്യങ്ങൾ ഉണ്ട്. നേരത്തെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചത്തലത്തിൽ ഇടക്കിടെ വെള്ളം നനക്കുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി 2020ൽ മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭക്ക് നോട്ടീസ് നൽകിയിരുന്നു. ശാസ്ത്രീയരീതിയിൽ മാലിന്യ സംസ്‌കരണം നടത്താൻ ഫണ്ടില്ലെന്നാണ് നഗരസഭയുടെ വാദം. ലോക ബാങ്കിന്റെ സഹായം തേടിയിട്ടുണ്ട്.
കോഴിക്കോട് എൻ.ഐ.ടി നടത്തിയ പഠനത്തിലാണ് മാലിന്യത്തിന്റെ അളവ് തിട്ടപെടുത്തിയത്. 2020ന് ശേഷം ഉള്ള മാലിന്യങ്ങൾ അതത് ദിവസങ്ങളിൽ സംസ്‌ക്കരിക്കുന്നുണ്ടെന്നാണ് നഗരസഭ അവകാശപെടുന്നത്. മാലിന്യങ്ങൾ കെട്ടികിടക്കുന്നത് വേനൽ കാലങ്ങളിൽ തീപിടുത്ത ഭീഷണി ഉയർത്തുന്നു. മഴകാലത്ത് മാലിന്യങ്ങൾ ഒലിച്ചിറങ്ങി കുടിവെള്ളത്തിൽ കലരുന്നതും ആശങ്ക സൃഷ്ട്ടിക്കുന്നുണ്ട്.
Adjust Story Font
16