Quantcast

സഹിക്കൂ, ക്ഷമിക്കൂ എന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്, സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് പറയൂ: സിത്താര കൃഷ്ണകുമാര്‍

'പഠിപ്പും ജോലിയും പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ'

MediaOne Logo

Web Desk

  • Published:

    22 Jun 2021 7:18 AM GMT

സഹിക്കൂ, ക്ഷമിക്കൂ എന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്, സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് പറയൂ: സിത്താര കൃഷ്ണകുമാര്‍
X

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം. സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പെണ്‍കുട്ടികള്‍ പറയണമെന്നും സിത്താര പറഞ്ഞു.

"പെൺകുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിക്കൂ, യാത്ര ചെയ്യാൻ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വർണവും പണവും ചേർത്ത് കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം!! പ്രിയപ്പെട്ട പെൺകുട്ടികളെ.... കല്യാണത്തിനായി സ്വർണം വാങ്ങില്ലെന്ന് നിങ്ങൾ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം"

വിസ്മയയെ കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണിനെ അറസ്റ്റ് ചെയ്തു. കിരണ്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പലതവണ മര്‍ദിച്ചതിന്‍റെ ഫോട്ടോകള്‍ വിസ്മയ വാട്സ് ആപ്പില്‍ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും 10 ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. കാര്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് വിയ്മയയുടെ മാതാപിതാക്കള്‍ പറഞ്ഞു.

പെൺകുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിക്കൂ, യാത്ര ചെയ്യാൻ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!!...

Posted by Sithara Krishnakumar on Monday, June 21, 2021

TAGS :

Next Story