Quantcast

വഖഫ് ഭേദഗതി ബിൽ; കേന്ദ്ര സർക്കാറിന്റേത് ഭീകര നീക്കമെന്ന് എസ്.ഐ.ഒ

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുനേരെയുള്ള ആക്രമണവും രാജ്യത്തിന്റെ ഫെഡറൽ ഘടനയിലേക്കുള്ള അപകടകരമായ കടന്നുകയറ്റവുമാണെന്ന് എസ്.ഐ.ഒ പ്രസ്താവനയിൽ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2024-08-09 09:33:31.0

Published:

9 Aug 2024 9:31 AM GMT

വഖഫ് ഭേദഗതി ബിൽ; കേന്ദ്ര സർക്കാറിന്റേത് ഭീകര നീക്കമെന്ന് എസ്.ഐ.ഒ
X

ഡൽഹി: നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി അപലപിച്ച് എസ്.ഐ.ഒ. ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്റെ കാതൽ തകർക്കുന്ന കേന്ദ്ര സർക്കാറിന്റെ ഭീകരവും ഭയാനകവുമായ നീക്കമാണതെന്നും എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മുസ്‌ലിം സമുദായം സ്വകാര്യമായും സ്വയം സമ്പാദിച്ചതുമായ വഖഫ് സ്വത്തുക്കളിൽ ഇടപെടാൻ ശ്രമിച്ചുകൊണ്ട്, സർക്കാർ അതിന്റെ അതിരുകൾ ലംഘിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് സ്റ്റേറ്റിന്റെ കടന്നുകയറ്റമില്ലാതെ മതപരമായ ആചാരങ്ങൾ നടത്താനും നിയന്ത്രിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 നഗ്നമായി ലംഘിക്കുക കൂടിയാണ്.

ഈ ഭേദഗതി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണവും നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ ഘടനയിലേക്കുള്ള അപകടകരമായ കടന്നുകയറ്റവുമാണ്. വഖഫ് സ്വത്തുക്കളുടെ മാനേജ്‌മെന്റിൽ ജില്ലാ കലക്ടർമാരെയും അമുസ്‌ലിംകളെയും ഉൾപ്പെടുത്തുന്നത് മതപരമായ സ്വയംഭരണത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധവും നമ്മുടെ ജനാധിപത്യത്തിന്റെ മതേതര ഘടനയ്ക്ക് ഗുരുതരമായ ഭീഷണിയുമാണ്. ഈ ബില്ലിനെ ഏറ്റവും ശക്തമായ രീതിയിൽ എതിർക്കാനും തള്ളിക്കളയാനും എസ്.ഐ.ഒ ആവശ്യപ്പെടുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

TAGS :

Next Story