Quantcast

മുസ്‍ലിം പ്രീണനം എന്ന സംഘ്പരിവാർ നുണയെ സർക്കാർ മൗനം കൊണ്ട് പിന്താങ്ങുന്നു​വെന്ന് എസ്.ഐ.ഒ

സമുദായമാണ് താൽപര്യമെങ്കിൽ വെള്ളാപ്പള്ളി നടേശൻ സംസാരിക്കേണ്ടത് പ്രാതിനിധ്യ രാഷ്ട്രീയമാണെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    29 Jun 2024 2:41 PM

sio
X

തിരുവനന്തപുരം: മുസ്‍ലിം പ്രീണനം എന്ന സംഘ്പരിവാർ നുണയെ മൗനം കൊണ്ട് സർക്കാര് പിന്താങ്ങുന്നുവെന്നു അതിനെ ചെറുത്ത് തോൽപ്പിക്കണമെന്നും എസ്.ഐ.ഒ. എസ്.ഐ.ഒ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് അഭിപ്രായം ഉയർന്നത്. പ്രതിഷേധ സംഗമം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.

സമുദായമാണ് താൽപര്യമെങ്കിൽ വെള്ളാപ്പള്ളി നടേശൻ സംസാരിക്കേണ്ടത് പ്രാതിനിധ്യ രാഷ്ട്രീയമാണ് അല്ലാതെ പിന്നോക്ക സമുദായങ്ങളെ ഭിന്നിപ്പിക്കാൻ കാലങ്ങളായി സംഘ്പരിവാർ പടച്ചുണ്ടാക്കുന്ന മുസ്‍ലിം പ്രീണനമെന്ന ഇസ്ലാമോഫോബിക് പെരും നുണയല്ല പറയേണ്ടത്. അത് ഈഴവ സമുദായത്തിൻ്റെ താല്പര്യത്തിനും ശ്രീ നാരായണ ഗുരുവിൻ്റെ ആശയങ്ങൾക്കും എതിരാണ്.

മാറിമാറി വരുന്ന സർക്കാരുകൾ മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണ് എന്ന സംഘ്പരിവാർ നുണകൾക്കെതിരെ സർക്കാർ പുലർത്തുന്ന കുറ്റകരമായ മൗനം പ്രതിഷേധാർഹമാണ്. സംഘ്പരിവാറിൻ്റെ വംശീയ ആശയങ്ങൾക്കും വളർച്ചക്കും ഭരണകൂടം മൗനം കൊണ്ട് കൂട്ടുനിൽക്കുകയാണ്. അതിനെതിരെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ജനങ്ങളും സമുദായങ്ങളും പൗരസമൂഹവും ഉണർന്നുപ്രവത്തിക്കണം എന്നും സമ്മേളനം വിലയിരുത്തി

പരിപാടിയിൽ കെ.കെ ബാബുരാജ്, പ്രശാന്ത് ഈഴവൻ, ബിജു ഗോവിന്ദ്, സഫീർ ഖാൻ മന്നാനി, കെഎ ശഫീഖ്, മാഗ്ലിൻ ഫിലോമിന,അഡ്വ റഹ്‌മാൻ ഇരിക്കൂർ,സഹൽ ബാസ്,സക്കീർ നേമം എന്നിവർ സംസാരിച്ചു.

TAGS :

Next Story