'വിശ്വനാഥനെ കൊന്നത് വംശീയതയാണ്, വംശീയതക്കെതിരെയുള്ള പോരാട്ടത്തിൽ എസ്.ഐ.ഒ കൂടെയുണ്ട്': അഡ്വ. റഹ്മാന്‍ ഇരിക്കൂര്‍
ആദിവാസി യുവാവ് വിശ്വനാഥന്‍റെ കുടുംബത്തെ എസ്.ഐ.ഒ സംഘം സന്ദര്‍ശിച്ചു
വയനാട്: കോഴിക്കോട് മെഡിക്കൽ കോളജിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിന് പിന്നാലെ മരിച്ചനിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ കുടുംബത്തെ എസ്.ഐ.ഒ സംഘം സന്ദര്‍ശിച്ചു. ആദിവാസിയോടും ദലിതനോടും മുസ്‍ലിമിനോടും മറ്റു പിന്നാക്ക ജന വിഭാഗങ്ങളോടുമുള്ള മലയാളി പൊതുവിന്റെ സമീപനത്തിന്റെ ഇരയാണ് വിശ്വനാഥനെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.റഹ്മാന്‍ ഇരിക്കൂര്‍ പറഞ്ഞു.
മലയാളിയുടെ ഉള്ളിൽ ഊറിക്കിടക്കുന്ന വംശീയ മാലിന്യം വീണ്ടും പുറന്തള്ളപ്പെട്ടിരിക്കുന്ന സന്ദർഭമാണിത്. വിശ്വനാഥനെ കൊന്നത് വംശീയതയാണ്. കൂട്ടുനിൽക്കുന്നത് ഭരണകൂടമാണ്. വംശീയതക്കെതിരെയുള്ള പോരാട്ടത്തിൽ എസ്.ഐ.ഒ കൂടെയുണ്ടാവുമെന്ന ഉറപ്പു നൽകിയാണ് തിരിച്ചു പോന്നതെന്നും അഡ്വ.റഹ്മാന്‍ ഇരിക്കൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
"9 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ്, അതിനെ നോക്കാതെ ഓൻ ആത്മഹത്യ ചെയ്യില്ല "
"ഞങ്ങളും അഭിമാനമുളളവരാണ്, ഞങ്ങൾക്ക് എന്തെങ്കിലും നക്കിത്തിന്നാൻ കിട്ടീട്ട് കാര്യല്ല, ഞങ്ങൾ അവസാനം വരെ പോവും, ഇനി ഇങ്ങനെ ഉണ്ടാവാൻ പാടില്ല"
ഇന്ന് വയനാട് കൊല്ലപ്പെട്ട വിശ്വനാഥന്റെ വീട് സന്ദർശിച്ചു. അവിടെ നിന്ന് വിശ്വനാഥന്റെ അമ്മയും ഭാര്യയും പറഞ്ഞ വാക്കുകളാണ് മുകളിൽ. ആദിവാസിയോടും ദലിതനോടും മുസ്‍ലിമിനോടും മറ്റു പിന്നാക്ക ജന വിഭാഗങ്ങളോടുമുള്ള മലയാളി പൊതുവിന്റെ സമീപനത്തിന്റെ ഇരയാണ് വിശ്വനാഥൻ.
പ്രബുദ്ധ മലയാളിയുടെ ഉള്ളിൽ ഊറിക്കിടക്കുന്ന വംശീയ മാലിന്യം വീണ്ടും പുറന്തള്ളപ്പെട്ടിരിക്കുന്ന സന്ദർഭമാണിത്. വിശ്വനാഥനെ കൊന്നത് വംശീയതയാണ്. കൂട്ടുനിൽക്കുന്നത് ഭരണകൂടമാണ്. വംശീയതക്കെതിരെയുള്ള പോരാട്ടത്തിൽ എസ്.ഐ.ഒ കൂടെയുണ്ടാവുമെന്ന ഉറപ്പു നൽകിയാണ് തിരിച്ചു പോന്നത്.
എസ്.ഐ.ഒ ദേശീയ സെക്രട്ടറി അബ്ദുല്ല ഫായിസ്, സെക്രട്ടറിമാരായ അസ് ലഹ് കക്കോടി, സഹൽ ബാസ്, സംസ്ഥാന സമിതി അംഗം ഹാമിദ് മഞ്ചേരി, വയനാട് ജില്ലാ പ്രസിഡണ്ട് മുനീബ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
Adjust Story Font
16