സർക്കാർ നിലകൊള്ളുന്നത് വിദ്വേഷ പ്രചാരകർക്കൊപ്പം: എസ്ഐഒ
‘പി.സി ജോർജ് വീണ്ടും മുസ്‌ലിം സമുദായത്തിന് നേരെ വിഷം ചീറ്റിയിട്ട് സമയം ഒരുപാടായി’
കോഴിക്കോട്: സംസ്ഥാന സർക്കാർ വിദ്വേഷ പ്രചാരകർക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്. ബിജെപി നേതാവ് പി.സി ജോർജിെൻറ വിദ്വേഷ പരാമർശങ്ങളോട് പ്രതികരിച്ച് കൊണ്ട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അബ്ദുൽ വാഹദിെൻറ ആരോപണം.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം:
സർക്കാറിന് താൽപര്യമുണ്ടെങ്കിൽ കേസും അറസ്റ്റും റിമാന്റുമെല്ലാം പെട്ടെന്ന് നടക്കും. മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരകർക്കൊപ്പമാണ് സർക്കാർ താൽപര്യമെന്നതിനാൽ മുസ്‌ലിം സമുദായത്തിന് സ്വാഭാവിക നീതി ലഭിക്കില്ല.
പി.സി ജോർജ് വീണ്ടും മുസ്‌ലിം സമുദായത്തിന് നേരെ വിഷം ചീറ്റിയിട്ട് സമയം ഒരുപാടായി. വ്യത്യസ്ത സംഘടനകൾ പരാതി നൽകിയെങ്കിലും ഇത് വരെയും കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. നേരത്തെയും പി.സി ജോർജിനെതിരെ കേസെടുക്കാൻ പോലീസ് മടിക്കുകയും പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധങ്ങളുമായി എസ്ഐഒ അടക്കം രംഗത്ത് വന്നതിൽ മാത്രമാണ് പോലീസ് കേസെടുക്കാൻ സന്നദ്ധമായത്. പരാതി ലഭിച്ചിട്ടും കേസെടുക്കാൻ തയ്യാറാവാത്ത വിദ്വേഷ പ്രസംഗങ്ങൾ വേറെയുമുണ്ട്. എന്ത് ചെയ്താലും സർക്കാർ 'ഒപ്പമുണ്ട്' എന്നതാണ് വിദ്വേഷ പ്രചാരകരുടെ ധൈര്യം.
സർക്കാർ തീരുമാനം ഉണ്ടെങ്കിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റും റിമാന്റും കാണിക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ കണ്ടില്ലെന്ന് നടിച്ച് നിസ്സംഗമായി നിൽക്കുകയും വിദ്വേഷ പ്രചാരണങ്ങൾ യഥേഷ്ടം തുടരാൻ സാഹചര്യമൊരുക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. തങ്ങൾ നടത്തിവരുന്ന സോഷ്യൽ എഞ്ചിനിയറിംഗിന് അനുകൂലമാണ് നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ എന്നതിനാലാണ് സർക്കാർ നയം ഇവ്വിധമാകുന്നത് എന്ന് വ്യക്തമാണ്
.
Adjust Story Font
16