Quantcast

വർഗീയ ശക്തികൾക്കെതിരായ സമര പ്രഖ്യാപനമാണ് പാർട്ടി കോൺഗ്രസിൽ നടന്നത്: സീതാറാം യെച്ചൂരി

ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന പ്രസ്താവന ഫെഡറലിസത്തിന് എതിരാണ്. ഭാഷാ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. അത് തകർക്കുന്നതാണ് പുതിയ നീക്കം.

MediaOne Logo

Web Desk

  • Published:

    10 April 2022 2:42 PM GMT

വർഗീയ ശക്തികൾക്കെതിരായ സമര പ്രഖ്യാപനമാണ് പാർട്ടി കോൺഗ്രസിൽ നടന്നത്: സീതാറാം യെച്ചൂരി
X

കണ്ണൂർ: വർഗീയ ശക്തികൾക്കെതിരെയുള്ള സമരപ്രഖ്യാപനമാണ് പാർട്ടി കോൺഗ്രസിൽ നടന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി സർക്കാരിന്റെ തെറ്റായ നടപടികളെ ചെങ്കൊടിയുടെ കീഴിൽനിന്ന് എതിർക്കും. ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കണം. ഇടത് ഐക്യം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. ഹിന്ദുത്വ വർഗീയതക്കെതിരെ മതേതര ശക്തികളെ ഒന്നിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.

രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനെക്കുറിച്ചുള്ള സെമിനാറിൽപ്പോലും പങ്കെടുക്കാൻ കോൺഗ്രസ് തയ്യാറായില്ല. പങ്കെടുത്തവർക്കെതിരെ നടപടിയെടുത്തു. ഈ സാഹചര്യത്തിൽ മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എങ്ങനെ കോൺഗ്രസിനൊപ്പം നിൽക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു.

ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന പ്രസ്താവന ഫെഡറലിസത്തിന് എതിരാണ്. ഭാഷാ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. അത് തകർക്കുന്നതാണ് പുതിയ നീക്കം. കേരളത്തിലെ വികസന പദ്ധതികൾ രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കും. കേരളം രാജ്യത്തിന് മാതൃകയാണെന്നും യെച്ചൂരി പറഞ്ഞു.

TAGS :

Next Story